22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ആറളം വന്യജീവി സങ്കേതം വനവിജ്ഞാന കേന്ദ്രമാകുന്നു
Iritty

ആറളം വന്യജീവി സങ്കേതം വനവിജ്ഞാന കേന്ദ്രമാകുന്നു

കേ​ള​കം: ജൈ​വ ആ​വാ​സ വ്യ​വ​സ്ഥ​ക്ക് കോ​ട്ടം വ​രു​ത്താ​തെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ലോ​കോ​ത്ത​ര വ​ന​വി​ജ്ഞാ​ന കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തേ​ക്കു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി. വ​ല​യം​ചാ​ലി​ലെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫി​സി​ൽ 2022 – 32 വ​ർ​ഷ​ത്തെ മാ​നേ​ജ്‌​മെൻറ്​ പ്ലാ​ൻ ത​യാ​റാ​ക്കാ​നാ​യി ന​ട​ന്ന ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. അ​പൂ​ർ​വ​മാ​യ പ​ക്ഷി​ക​ളു​ടെ​യും ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ​യും സ​സ്യ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ഇ​വി​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ​യെ​ല്ലാം വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കി വ​ന​വി​ജ്ഞാ​ന കേ​ന്ദ്ര​മാ​ക്കി സ​ങ്കേ​ത​ത്തെ മാ​റ്റും. അ​തോ​ടൊ​പ്പം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വി​ദേ​ശ ക​ള​ക​ളെ മു​ഴു​വ​ൻ ഉ​ന്മൂ​ല​നം ചെ​യ്യും. കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്ന പ​ക്ഷി, ചി​ത്ര​ശ​ല​ഭ, മ​ത്സ്യ, സ​സ്യ സ​ർ​വേ​ക​ൾ തു​ട​രും. വാ​ച്ച് ട​വ​ർ, ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ ന​വീ​ക​രി​ക്കും. കൂ​ടു​ത​ൽ ട്ര​ക്കി​ങ്​ പാ​ത​ക​ൾ സ്ഥാ​പി​ക്കും. പ്ര​കൃ​തി പ​ഠ​ന​ക്യാ​മ്പു​ക​ൾ വ​ർ​ധി​പ്പി​ച്ചു പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്ന പു​തു​ത​ല​മു​റ​യെ സൃ​ഷ്ടി​ക്ക​ണം. വ​ന്യ മൃ​ഗ​ങ്ങ​ൾ പു​റ​ത്തു പോ​കാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. ഇ​വ​ക്കു ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ ഒ​രു​ക്ക​ണം. പു​ൽ​ത്ത​കി​ടി​ക​ൾ നി​ർ​മി​ക്കു​ക​യും കാ​ട്ടു​തീ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്കു​ക​യും വേ​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​യി.

അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​​തു. പാ​ല​ക്കാ​ട്‌ വൈ​ൽ​ഡ്‌​ലൈ​ഫ് ചീ​ഫ് ഫോ​റ​സ്റ്റ്​ ക​ൺ​സ​ർ​വേ​റ്റ​ർ കെ.​വി. ഉ​ത്ത​മ‍ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വാ​ർ​ഡ​ൻ വി. ​സ​ന്തോ​ഷ്‌​കു​മാ​ർ സ്വാ​ഗ​ത​വും അ​സി. വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​ണ്ണൂ​ർ നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഡി.​കെ. വി​നോ​ദ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ബി​നോ​യ്‌ കു​ര്യ​ൻ, ഇ​രി​ട്ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ കെ. ​വേ​ലാ​യു​ധ​ൻ, ആ​റ​ളം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ കെ.​പി. രാ​ജേ​ഷ്, കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ സി.​ടി. അ​നീ​ഷ്, പീ​ച്ചി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പി.​എം. പ്ര​ഭു, സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ എ. ​ഷ​ജ​ന, ആ​റ​ളം ഫാം ​സൂ​പ്ര​ണ്ട് ദി​ന​ച​ന്ദ്ര​ൻ, മു​ൻ ആ​റ​ളം വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ​മാ​രാ​യി​രു​ന്ന ഷെ​യ്ഖ്​ ഹൈ​ദ​ർ ഹു​സൈ​ൻ, എ. ​പ​ത്മ​നാ​ഭ​ൻ, ഡോ. ​സു​ച​ന​പ​ൽ, ഡോ. ​ഡാ​ന്‍റ്​​സ് കെ.​ജെ, പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ ഡോ. ​ശ​ശി​കു​മാ​ർ, സീ​ക്ക്​ പ്ര​തി​നി​ധി പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

കാ​ട്ടാ​ന ആ​ക്ര​മ​ണം: കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

Aswathi Kottiyoor

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല സമ്മേളനം

Aswathi Kottiyoor

പവര്‍ഗ്രിഡ് 400 കെവി നിര്‍മ്മാണം അയ്യന്‍കുന്ന് മുടയരിഞ്ഞിയില്‍ നിര്‍ത്തിവച്ചു.

Aswathi Kottiyoor
WordPress Image Lightbox