സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ സമൂഹ അടുക്കളകൾ തുറന്ന് സ്കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് നിർത്തലാക്കാൻ നീക്കം. സമൂഹ അടുക്കളകളിൽനിന്ന് സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണം തയാറാക്കി വിതരണം നടത്തുന്ന രീതിയിൽ ക്രമീകരണമേർ പ്പെടുത്താനാണ് ധാരണ. പുതിയ പദ്ധതി സംസ്ഥാനത്തെ ആയിരക്കണക്കിന് സ്കൂൾ പാച കതൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനിടയാക്കും.
സമൂഹ അടുക്കള നടത്തിപ്പ് കുടുംബശ്രീക്കോ ഗ്രൂപ്പുകൾക്കോ നൽകാമെന്നാണ് പ്രാഥമിക ധാരണ. ഒരു പഞ്ചായത്തിലെ വിദ്യാലയങ്ങളലേക്കുതന്നെ വലിയതോതിൽ ഭക്ഷണം പാചകം ചെയ്ത് എത്തിക്കേണ്ടതിനാൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
നിലവിൽ ഓരോ വിദ്യാലയത്തിലും അധ്യാപകരുടെയും പിടിഎയുടെയും മേൽനോട്ട ത്തിലാണ് ഗുണമേൻമയോടു കൂടിയ ഉച്ചഭക്ഷണം തയാറാക്കുന്നത്.
ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാൽ ദിവസം ഒന്നോ രണ്ടോ രക്ഷിതാക്കൾ സ്കൂളിലെത്തി ഭക്ഷണം രുചിച്ചു നോക്കിയും, കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ തിനുശേഷം മാത്രമാണ് കുട്ടികൾക്ക് നൽകുന്നത്.
ഇതുസംബന്ധിച്ച് രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി ഗുണ മേൻമ, ശുചിത്വം, പാചകം, വിതരണം എന്നിവ സംബന്ധിച്ച് വിലയിരുത്തൽ നടത്താറുണ്ട്. പാചകം സമൂഹ അടുക്കളയി ലേക്ക് മാറ്റുമ്പോൾ ഇതെല്ലാം പാലിക്കപ്പെടുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പും പറയാ നുമാകില്ല.
സമൂഹ അടുക്കള ക്രമേണ വൻകിട കാറ്ററിംഗ് സ്ഥാപനങ്ങളുടെ കൈകളിലെ ത്തിപ്പെടാനുള്ള സാധ്യത തള്ളി ക്കളയാനാകില്ലെന്നും ഇവർ പറഞ്ഞു.
സമൂഹ അടുക്കള വഴിയുള്ള ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കു മ്പോൾ തുച്ഛമായ വേതനമല്ലാതെ മറ്റൊരു ആനുകൂല്യവുമി ല്ലാതെ സ്കൂളുകളിൽ പാചകം ചെയ്ത് ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗത്തിന്റെ ഭാവി ആശങ്കയിലാണ്. സർക്കാർ നീക്കത്തിനെതിരേ എച്ച്എംഎ ഉൾപ്പെടെയുള്ള ഒരുവിഭാഗം യൂണിയനുകൾ സമരരംഗത്തു ണ്ടെങ്കിലും പാചകം സമൂഹ അടുക്കളയിൽ മതിയെന്ന നിലപാടിലാണ് ചില ഭരണാനുകൂല അധ്യാപക സംഘടനകൾ. സ്കൂളുകളിലെ പാചകത്തിന്റെ ഉത്തരവാദിത്വം തങ്ങളിൽനിന്ന് ഒഴിവായിക്കിട്ടുമെന്നതിനാലാണ് ചില അധ്യാപക സംഘടനകൾ ഇതിനെ അനുകൂലിക്കുന്ന തെന്നും ആക്ഷേപമുണ്ട്.