27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി നി​ർ​മാ​ണ​പ്ര​വൃ​ത്തി തു​ട​ങ്ങി
kannur

സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി നി​ർ​മാ​ണ​പ്ര​വൃ​ത്തി തു​ട​ങ്ങി

കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രേ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി (ഹാം​ഗിം​ഗ് സോ​ളാ​ർ ഫെ​ൻ​സിം​ഗ്) നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യെ​ത്തി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കൂ​ടി സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ രൂ​പം​ന​ൽ​കി​യ പ​ദ്ധ​തി​യാ​ണി​ത്.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി 700 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത് ശാ​ന്തി​ന​ഗ​റി​ലെ ആ​ന​പ്പാ​റ മു​ത​ൽ വ​ഞ്ചി​യം വ​രെ ക​ർ​ണാ​ട​ക​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന 16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ കാ​ട് തെ​ളി​ക്ക​ൽ പ്ര​വൃ​ത്തി​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ത​ത് പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 മു​ത​ൽ 30 പേ​രു​ള്ള ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പ് ത​ന്നെ ഓ​രോ ഗ്രൂ​പ്പും കാ​ട് തെ​ളി​ക്കേ​ണ്ട ദൂ​രം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി റി​ബ​ൺ കെ​ട്ടി മാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഇ​തു​പ്ര​കാ​ര​മാ​ണ് കാ​ട് തെ​ളി​ച്ച​ത്. 55 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് തൂ​ക്കു​വേ​ലി നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തും പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തും 25 ല​ക്ഷം രൂ​പ വീ​ത​വും ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു ല​ക്ഷം രൂ​പ​യു​മാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ തൂ​ക്കു​വേ​ലി​യാ​ണി​ത്. മാ​ർ​ച്ച് 31 ന് ​മു​മ്പ് തൂ​ക്കു​വേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം.

15 അ​ടി ഉ​യ​ര​മു​ള്ള ഇ​രു​മ്പ് പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് 10 മീ​റ്റ​ർ ഇ​ട​വി​ട്ട് സ്ഥാ​പി​ക്കു​ന്ന തൂ​ണു​ക​ളി​ൽ ര​ണ്ട് ലൈ​നു​ക​ളി​ലാ​യി വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ക​മ്പി​ക​ൾ നി​ശ്ചി​ത അ​ക​ല​ത്തി​ൽ താ​ഴേ​ക്ക് തൂ​ക്കി​യി​ട്ടാ​ണ് തൂ​ക്കു​വേ​ലി​ക​ൾ ഒ​രു​ക്കു​ന്ന​ത്. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളി​ല​ട​ക്കം ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള തൂ​ക്കു​വേ​ലി​ക​ൾ കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ വി​ജ​യം ക​ണ്ട​താ​ണ് പ​യ്യാ​വൂ​രി​ലും വേ​ലി നി​ർ​മി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്. സൗ​രോ​ർ​ജ​വേ​ലി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യം പൂ​ർ​ണ​മാ​യും ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന പ്ര​വൃ​ത്തി ക​ണ്ണൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ജ​ന​കീ​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഫാ.​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട്, ക​ൺ​വീ​ന​ർ ടി.​എം.​ജോ​ഷി, വാ​ർ​ഡ് മെം​ബ​ർ ഷീ​ന ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ശാ​ന്തി​ന​ഗ​ർ, കാ​ഞ്ഞി​ര​ക്കൊ​ല്ലി, പാ​ടാം​ക​വ​ല, ച​ന്ദ​ന​ക്കാം​പാ​റ, ആ​ടാം​പാ​റ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് രൂ​പം ന​ൽ​കി​യ ജ​ന​കീ​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്നാ​ണ് കാ​ട് തെ​ളി​ക്ക​ൽ പ​ണി ന​ട​ത്തി​യ​ത്. ശാ​ന്തി​ന​ഗ​റി​ൽ ഫാ.​തോ​മ​സ് ത​യ്യി​ൽ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​ൽ​സ​ൺ ക​ണി​ക​ത്തോ​ട്ടം, ഫാ.​മാ​ത്യു ചാ​ക്യാ​ര​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ഞ്ഞി​ര​ക്കൊ​ല്ലി, മ​തി​ലേ​രി​ത്ത​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന കാ​ട് തെ​ളി​ക്ക​ലി​ന് ഫാ.​അ​ല​ക്സ് നി​ര​പ്പേ​ൽ, ടി.​കെ.​രാ​ജേ​ന്ദ്ര​ൻ, സ​ജ​ന ഞ​വ​ര​ക്കാ​ട്ട് എ​ന്നി​വ​രും ആ​ടാം​പാ​റ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ്ര​വൃ​ത്തി​ക്ക് ഫാ.​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട്, ഷീ​ന ജോ​ണി, ടി.​എം.​ജോ​ഷി എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Related posts

കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം

Aswathi Kottiyoor

കൊൽക്കത്തയിൽ നടന്ന 43 -മത് നാഷണൽ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെങ്കലവും

Aswathi Kottiyoor

ലോ​ക്ക് ഡൗ​ണി​ന്‍റെ ര​ണ്ടാം​ദി​നം ക​ണ്ണൂ​ർ ന​ഗ​രം വി​ജ​നം; ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox