23.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; തോ​ക്ക​് അനു​വ​ദി​ക്ക​ണ​മെ​ന്ന്
kannur

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; തോ​ക്ക​് അനു​വ​ദി​ക്ക​ണ​മെ​ന്ന്

ക​ണ്ണൂ​ർ: തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ന​റി​യു​ന്ന കൃ​ഷി​ക്കാ​ർ​ക്ക് ഉ​പാ​ധി​ക​ളോ​ടെ​യെ​ങ്കി​ലും തോ​ക്ക​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -ബി. ​കാ​ട്ടു​പ​ന്നി​യെ ഭ​യ​ന്ന് മ​ല​യോ​ര​ത്തെ നി​ര​വ​ധി ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കാ​ട്ടു​പ​ന്നി​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ടാ​ൽ വ​ന​പാ​ല​ക​നോ തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ന​റി​യാ​വു​ന്ന​വ​രോ സ്ഥ​ല​ത്ത് എ​ത്തു​ന്ന​തു​വ​രെ പ​ന്നി കാ​ത്തു നി​ൽ​ക്കി​ല്ല. അ​തി​നാ​ൽ പ്ര​ശ്ന​ത്തി​ന് പ്രാ​യോ​ഗി​ക പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ന​റി​യു​ന്ന കൃ​ഷി​ക്കാ​ർ​ക്ക് ഉ​പാ​ധി​ക​ളോ​ടെ​യെ​ങ്കി​ലും തോ​ക്ക​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -ബി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ജീ​വ​നും കൃ​ഷി​യും സം​ര​ക്ഷി​ക്കാ​ൻ കൃ​ഷി​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ മ​ല​യോ​ര​ത്ത് തീ​വ്ര​വാ​ദ​മൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

ജില്ലയില്‍ 2159 പേര്‍ക്ക് കൂടി കൊവിഡ്; 2078 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………..

Aswathi Kottiyoor

നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം; ഇന്ന് മുതല്‍ പത്രിക സ്വീകരിക്കും……..

Aswathi Kottiyoor

കൊവിഡ് രണ്ടാം തരംഗം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.9 ലക്ഷത്തിലധികം പേര്‍ക്ക്, 2000 കടന്ന് മരണം……….

Aswathi Kottiyoor
WordPress Image Lightbox