23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​നി​യും
Kerala

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​നി​യും

മ​ട്ട​ന്നൂ​ർ: റി​പ്പ​ബ്ലി​ക് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​രു​വ​ച്ചാ​ൽ പെ​രി​ഞ്ചേ​രി സ്വ​ദേ​ശി കെ.​എ. ഗാ​യ​ത്രി​യും. മ​ട്ട​ന്നൂ​ർ പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ സു​വോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​യ ഗാ​യ​ത്രി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​റാ​ണ്. എ​ൻ​എ​സ്എ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ​നി​ന്ന് റി​പ്പ​ബ്ലി​ക് പ​രേ​ഡി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക വി​ദ്യാ​ർ​ഥി​നി​കൂ​ടി​യാ​ണ് ഗാ​യ​ത്രി. പ​രേ​ഡി​ന് മു​ന്നോ​ടി​യാ​യു​ള്ള ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഗാ​യ​ത്രി ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചു.

സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ക്കു​റി എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് റി​പ്പ​ബ്ലി​ക് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ​ർ​വ​ക​ലാ​ശാ​ലാ ത​ല​ത്തി​ൽ ന​ട​ത്തി​യ സെ​ല​ക്‌​ഷ​ൻ ക്യാ​മ്പി​ൽ​നി​ന്ന് 56 പേ​രെ പ്രീ-​ആ​ർ​ഡി ക്യാ​മ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ​നി​ന്നാ​ണു ഗാ​യ​ത്രി​യ​ട​ക്കം എ​ട്ടു​പേ​ർ പ​രേ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ക​ഥ​ക​ളി ക​ലാ​കാ​രി​കൂ​ടി​യാ​യ ഗാ​യ​ത്രി സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. റി​പ്പ​ബ്ലി​ക് പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ലും ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കാ​ൻ ഗാ​യ​ത്രി​ക്ക് അ​വ​സ​രം ല​ഭി​ക്കും.

എ​ൻ​സി​സി​യി​ൽ അം​ഗ​മ​ല്ലാ​ത്ത ഗാ​യ​ത്രി പ​രേ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യാ​ണ് റി​പ്പ​ബ്ലി​ക് പ​രേ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ദ്ദ​ള ക​ലാ​കാ​ര​നാ​യ കെ.​എ. സ​തീ​ശ​ൻ ന​മ്പൂ​തി​രി-​ത​ല​ശേ​രി പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ എ.​പി. സ​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഗാ​യ​ത്രി. സ​ഹോ​ദ​രി: ശി​വ​ദ.

Related posts

ഓട്ടോ ടാക്സി വൈദ്യുത തൂണിലിടിച്ച് അപകടം

Aswathi Kottiyoor

കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മെമ്പർമാർക്കും യൂത്ത് വിംഗ്, വനിത വിംഗ് എക്സിക്യൂട്ടീവ് മെമ്പർമാർക്കും ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു

Aswathi Kottiyoor

കേരള ചിക്കന്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും -മന്ത്രി എം.വി. ഗോവിന്ദന്‍

Aswathi Kottiyoor
WordPress Image Lightbox