25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പോ​ലീ​സി​നു പു​തി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു; 20.43 കോ​ടി അ​നു​വ​ദി​ച്ചു
Kerala

പോ​ലീ​സി​നു പു​തി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു; 20.43 കോ​ടി അ​നു​വ​ദി​ച്ചു

പോ​​​ലീ​​​സി​​​നു പു​​​തു​​​താ​​​യി 192 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്നു. ഇ​​​തി​​​നാ​​​യി 20.43 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. 2021-22 വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ​​​രേ​​​ഖ പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ലൈ​​​റ്റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ(​​​എ​​​ൽ​​​എം​​​വി)-146, എ​​​ൽ​​​എം​​​വി ഫോ​​​ർ വീ​​​ൽ ഡ്രൈ​​​വ്-20, ബ​​​സു​​​ക​​​ൾ-​​​മൂ​​​ന്ന്, വ​​​ലി​​​യ ബ​​​സു​​​ക​​​ൾ-​​​ര​​​ണ്ട്, ആം​​​ബു​​​ല​​​ൻ​​​സ്-​​​ര​​​ണ്ട്, വാ​​​ട്ട​​​ർ ടാ​​​ങ്ക്-​​​ര​​​ണ്ട്, ലോ​​​റി​​​ക​​​ൾ-​​​നാ​​​ല്, പി​​​ങ്ക് ക​​​ണ്‍​ട്രോ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ൾ-​​​ഏ​​​ഴ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

നി​​​ല​​​വി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മ​​​റ്റു മ​​​ന്ത്രി​​​മാ​​​ർ​​​ക്കും വി​​​ഐ​​​പി​​​ക​​​ൾ​​​ക്കു​​​മൊ​​​ക്കെ എ​​​സ് കോ​​​ർ​​​ട്ട് പോ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തും കേ​​​സു​​​ക​​​ൾ കൂ​​​ടു​​​ത​​​ലു​​​ള്ള​​​തു​​​മാ​​​യ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലൊ​​​ക്കെ ര​​​ണ്ടു ജീ​​​പ്പു​​​ക​​​ൾ വീ​​​തം ന​​​ല്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ പ​​​ല സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​നു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. പ്ര​​​ത്യേ​​​കി​​​ച്ച് എ​​​സ്കോ​​​ർ​​​ട്ടി​​​നു വാ​​​ഹ​​​ന​​​മു​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ, എ​​​ന്തെ​​​ങ്കി​​​ലും പെ​​​ട്ടെ​​​ന്നു സം​​​ഭ​​​വി​​​ച്ചാ​​​ൽ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​ൻ മ​​​റ്റു മാ​​​ർ​​​ഗ​​​ങ്ങ​​​ൾ നോ​​​ക്കേ​​​ണ്ടി​​​വ​​​രും. അ​​​തി​​​നാ​​​ലാ​​​ണ് കോ​​​ടി​​​ക​​​ൾ മു​​​ട​​​ക്കി പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തു പോ​​​ലീ​​​സി​​​ന് 6394 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ ബോ​​​ട്ടും ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടും. 98 ജീ​​​പ്പു​​​ക​​​ളും 310 ബ​​​സു​​​ക​​​ളും 172 ടൊ​​​യോ​​​ട്ട ഇ​​​ന്നോ​​​വ​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ എ​​​ല്ലാ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ണ്ട്. റോ​​​ഡ് ടാ​​​ക്സ് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വ​​​ൻ​​​തു​​​ക ത​​​ന്നെ പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​മ്പോ​​​ൾ കു​​​റ​​​വു കി​​​ട്ടും.

ഇ​​​ന്നോ​​​വ പോ​​​ലു​​​ള്ള ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി ഇ​​​ത്ത​​​വ​​​ണ പോ​​​ലീ​​​സി​​​ന് ഏ​​​റ്റ​​​വും ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ​​​വ വാ​​​ങ്ങാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. അ​​​ക്ര​​​മ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​നാ​​​ൽ പോ​​​ലീ​​​സ് സേ​​​ന​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​വും വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നു പി​​​ന്നി​​​ലു​​​ണ്ട്.

Related posts

രാഷ്ട്രീയത്തിലും ഭരണത്തിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം സുപ്രധാനം: പ്രതിപക്ഷ നേതാവ്

Aswathi Kottiyoor

ഗഗൻയാൻ; ആദ്യ പരീക്ഷണപ്പറക്കൽ ഈമാസം

Aswathi Kottiyoor

വിലനിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox