24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മയിലമ്മ പുരസ്‌കാരം അഡ്വ. രശ്‌മിത രാമചന്ദ്രന് .
Kerala

മയിലമ്മ പുരസ്‌കാരം അഡ്വ. രശ്‌മിത രാമചന്ദ്രന് .

മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയ മയിലമ്മ പുരസ്‌കാരം പ്രമുഖ അഭിഭാഷകയും സാമൂഹ്യ വിമർശകയുമായ അഡ്വ. രശ്‌മിത രാമചന്ദ്രന്‌. പൗരത്വ സമരമടക്കമുള്ള ജനകീയസമരങ്ങൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രശ്‌മിത രാമചന്ദ്രന്റെ സാമൂഹ്യ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നൽകുന്നത്‌.

വിളയോടി വേണുഗോപാൽ, ആറുമുഖൻ പത്തിച്ചിറ, ഗോമതി ഇടുക്കി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി അഞ്ചിന് പകൽ 11ന്‌ തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരും സെക്രട്ടറി അർ അജയനും അറിയിച്ചു.

Related posts

പരിസ്ഥിതി ലോല പ്രദേശം: വനം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ഓണ വിപണി കീഴടക്കാൻ സാഫ് വസ്ത്ര ഉൽപ്പന്നങ്ങൾ

Aswathi Kottiyoor

കോ​വി​ഷീ​ൽ​ഡ് ര​ണ്ടാം ഡോ​സ് 12–16 ആ​ഴ്ച വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി

Aswathi Kottiyoor
WordPress Image Lightbox