സർക്കാർ ഓൺലൈൻ ടാക്സി സംവിധാനം അടുത്ത നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐടി, പൊലീസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി.
നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനാണ്. പരസ്യചെലവ് ക്ഷേമനിധി ബോർഡ് മുൻകൂറായി നൽകും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ തിരികെ ലഭ്യമാക്കും. തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുകയെന്നും മന്ത്രി കാഞ്ഞങ്ങാട്ട് അറിയിച്ചു.