27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഫോൺ കോൾ വിവരം കമ്പനികൾ 2 വർഷം സൂക്ഷിച്ചുവയ്ക്കണം.
Kerala

ഫോൺ കോൾ വിവരം കമ്പനികൾ 2 വർഷം സൂക്ഷിച്ചുവയ്ക്കണം.

ടെലികോം / ഇന്റർനെറ്റ് കമ്പനികൾ ഉപയോക്താക്കളുടെ ഫോൺ കോൾ വിവരങ്ങൾ (കോൾ ഡീറ്റെയിൽ റെക്കോർഡ്–സിഡിആർ) 2 വർഷത്തേക്കു സൂക്ഷിച്ചുവയ്ക്കണമെന്നു കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിറക്കി. ഇതുവരെ ഇത് ഒരു വർഷമായിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് 2 വർഷമാക്കുന്നത്. ഇതിനായി ടെലികോം കമ്പനികളുമായുള്ള യൂണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. പല അന്വേഷണത്തിനും ഒരു വർഷത്തിലധികം സമയമെടുക്കുന്നതിനാൽ കാലപരിധി നീട്ടണമെന്നു സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടതായാണു വിവരം.
2 വർഷം കഴിഞ്ഞാലും ആവശ്യമെങ്കിൽ ചില വ്യക്തികളുടെ കോൾ വിവരങ്ങൾ നിലനിർത്താൻ അന്വേഷണ ഏജൻസികൾക്ക് ആവശ്യപ്പെടാം. ഇന്റർനെറ്റ് സേവന ദാതാക്കൾ ‘ഇന്റർനെറ്റ് ടെലിഫോണി’ വിവരങ്ങൾ, ഐപി വിവരങ്ങൾ എന്നിവയും സൂക്ഷിക്കണം.

സിഡിആറിൽ ‌ഈ വിവരങ്ങൾ
ആര് ആരെയൊക്കെ വിളിച്ചു, തീയതി, വിളിച്ച സമയം, കോൾ ദൈർഘ്യം, ടവർ പരിധി തുടങ്ങിയ വിവരങ്ങൾ ടെക്സ്റ്റ് രൂപത്തിൽ സൂക്ഷിക്കുന്നതിനെയാണ് സിഡിആർ അഥവാ കോൾ ഡീറ്റെയിൽ‌ റെക്കോർഡ് എന്നു പറയുന്നത്. കേസ് അന്വേഷണത്തിനായി നിയമപാലന ഏജൻസികൾക്ക് ഔദ്യോഗിക അപേക്ഷ നൽകി ടെലികോം കമ്പനികളിൽനിന്ന് ഈ വിവരം ശേഖരിക്കാം. ഉദാഹരണത്തിന് ഒരു കുറ്റകൃത്യം നടന്നാൽ ആ സമയത്ത് ആരോപണവിധേയർ ഏതു ടവർ പരിധിയിലായിരുന്നുവെന്നും അവർ ആരെയൊക്കെ വിളിച്ചെന്നും മറ്റും ഇതിലൂടെ അറിയാൻ കഴിയും.

Related posts

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയ്‌ക്കെതിരായ മകന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.*

Aswathi Kottiyoor

നെല്ല് സംഭരണം: ബാങ്കുമായി കരാറായി, 28O കോടി കർഷകർക്ക് ഇന്ന് മുതൽ

Aswathi Kottiyoor

വി​മ​ത​ര്‍​ക്ക് ആ​ശ്വാ​സം;​അ​യോ​ഗ്യ​ത നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​മ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox