25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തി.
Kerala

തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തി.

കേളകം.പ്രശസ്ത കവിയിത്രി സുഗതകുമാരി ടീച്ചറുടെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗത്തിൻ്റെ നേതൃത്യത്തിൽ സംസ്ഥാനമൊട്ടാകെ മനുഷ്യർക്കും സകല ജീവജാലങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആൽമരങ്ങളും ഔഷധസസ്യങ്ങളും നട്ട് പരിപാലിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.ഇതിൻ്റെയടിസ്ഥാനത്തിൽ ചെട്ടിയാംപറമ്പ് ശ്രീധർമ്മശാസ്താംക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ യുവ കവി യി ത്രി അമൃത തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. തദ്ദേശീയപാരമ്പര്യ ചികിത്സാ വിഭാഗം സംസ്ഥാന സെക്രട്ടറി എൻ.ഇ.പവിത്രൻ ഗുരുക്കൾ ആൽമരത്തൈ നട്ടു കൊണ്ട് ‘ഓർമ മരം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എൻ ഡി പി.യോഗം ഇരിട്ടി യൂണിയൻ പ്രസിഡണ്ട് കെ വി.അജി, സെക്രട്ടറി ബാബു മാസ്റ്റർ ക്ഷേത്രം സെക്രട്ടറി വിനോദ് തത്തുപാറ ,ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

തെരുവിൽ സിംകാർഡ്‌ വിൽപ്പനയ്‌ക്കെതിരെ മനുഷ്യാവകാശ കമീഷൻ

Aswathi Kottiyoor

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി.

Aswathi Kottiyoor

രാ​ജ്യ​ത്തെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ‌ ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധ​മാ​ക്കി

Aswathi Kottiyoor
WordPress Image Lightbox