27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തുല്യരാകാൻ ജെൻഡർ ക്ലബ്‌ ; പുതുതലമുറയ്ക്കായി കുടുംബശ്രീ
Kerala

തുല്യരാകാൻ ജെൻഡർ ക്ലബ്‌ ; പുതുതലമുറയ്ക്കായി കുടുംബശ്രീ

പുതു തലമുറയിൽ ലിംഗസമത്വം (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാൻ സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്‌ രൂപീകരിക്കുന്നു. കുടുംബശ്രീയുടെ പുതിയ സമീപനരേഖയിൽ ഈ പദ്ധതി ഉൾപ്പെടുത്തി. ഇതിന്‌ അനുമതി തേടി കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ അടുത്തദിവസം ഉന്നത, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക്‌ ശുപാർശ സമർപ്പിക്കും.

കുട്ടികൾ കൗമാരത്തിലെത്തുന്ന എട്ടാം ക്സാസുമുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും.

നിലവിൽ കുടുംബശ്രീക്ക്‌ എഡിഎസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ, എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്‌ രൂപീകരിക്കുന്നത്‌. ആൺ–- പെൺ പള്ളിക്കൂടങ്ങളിലും ക്ലബ്‌ രൂപീകരിക്കും. ട്രാൻഡ്‌ജെൻഡർ വിദ്യാർഥികൾക്കും അംഗത്വമെടുക്കാം. എഡിഎസ്‌, സിഡിഎസ്‌ ചെയർപേഴ്‌സൺമാരും പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും പിടിഎയും നേതൃത്വം നൽകും. ആദ്യ ഘട്ടത്തിൽ അധ്യാപകരെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കും.
വീട്ടുജോലിയടക്കം ആൺ–- പെൺ വ്യത്യാസമില്ലാതെ ചെയ്യേണ്ടതിന്റെ ആവശ്യകത, കുട്ടികൾ തമ്മിൽ ഇടപെടേണ്ട രീതി, അവസര സമത്വം, വിവിധ നിയമങ്ങൾ തുടങ്ങിയവയിലും ബോധവൽക്കരണം നൽകും.

Related posts

മാതൃകയായി ആറളം കൃഷിഭവൻ

Aswathi Kottiyoor

സ്‌പിരിറ്റിന് വില കുത്തനെ ഉയരുന്നു; മദ്യ ഉൽപ്പാദനം പ്രതിസന്ധിയിൽ

Aswathi Kottiyoor

കെഎസ്ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ നടപ്പിലാകും

Aswathi Kottiyoor
WordPress Image Lightbox