30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ദേശീയ ഉപഭോക്തൃ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (24)
Kerala

ദേശീയ ഉപഭോക്തൃ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (24)

ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ഡിസംബർ 24) രാവിലെ 10ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഉപഭോക്തൃ കേരളം മാസിക, ബോധവത്ക്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനം, ഉപഭോക്തൃബോധവത്ക്കരണ പരസ്യച്ചിത്രങ്ങളുടെ റിലീസ്, നവീകരിച്ച ഉപഭോക്തൃ ബോധവത്ക്കരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് എന്നിവയും ചടങ്ങിൽ നിർവ്വഹിക്കപ്പെടും. തുടർന്ന് ‘പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

Related posts

ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രം

Aswathi Kottiyoor

പ്ലസ്‌ വൺ ആദ്യ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ.

Aswathi Kottiyoor

വനിതാ സാമാജികരുടെ ദ്വിദിന ദേശീയ കോൺഫറൻസിനു സമാപനം

Aswathi Kottiyoor
WordPress Image Lightbox