ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഈ വാര്‍ഷിക പദ്ധതിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഉത്പാദന മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിന് വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടതും ഗ്രേഡ് ചെയ്യപ്പെട്ടതുമായ ഗ്രൂപ്പിന് 85 ശതമാനം, പരമാവധി മൂന്ന് ലക്ഷം രൂപവരെ വായ്പാ ബന്ധിതമായി സബ്സിഡി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുമായോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടുക. ഫോണ്‍: 0490 2491240, 9946166255.
previous post