24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളിൽ ക്യാ​മ്പു​ക​ൾ
kannur

ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളിൽ ക്യാ​മ്പു​ക​ൾ

ക​ണ്ണൂ​ർ: കോ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​തെ വി​ട്ടു​പോ​യ​വ​രെ ക​ണ്ടെ​ത്തി അ​പേ​ക്ഷ വാ​ങ്ങാ​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ ക്യാ​മ്പു​ക​ൾ ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​വും ക്യാ​മ്പു​ക​ൾ. ഇ​തു​സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ വാ​ങ്ങി അം​ഗീ​ക​രി​ച്ചു​ന​ൽ​കാ​ൻ ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് ക​ള​ക്ട​ർ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​രു​ടെ​യും അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം.

Related posts

സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ നേരിട്ട് വിലയിരുത്തി ഭക്ഷ്യമന്ത്രി

Aswathi Kottiyoor

ഗ്രാന്റ് ഉപയോഗിച്ച് ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്തും; ജില്ലാ ആസൂത്രണ സമിതി

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ പൂച്ചകളിൽ പകർച്ചവ്യാധി പിടിമുറക്കുന്നു

Aswathi Kottiyoor
WordPress Image Lightbox