24 C
Iritty, IN
July 5, 2024
  • Home
  • kannur
  • കൂ​ട്ടു​പു​ഴ പു​തി​യ പാ​ല​ത്തി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി
kannur

കൂ​ട്ടു​പു​ഴ പു​തി​യ പാ​ല​ത്തി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി

ഇ​രി​ട്ടി : കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ നി​ർ​മാ​ണം നീ​ണ്ടു​പോ​യ കൂ​ട്ടു​പു​ഴ പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​കു​ന്നു. ഉ​പ​രി​ത​ല ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി. പെ​യി​ന്‍റിം​ഗ് ഈ​യാ​ഴ്ച പൂ​ർ​ത്തി​യാ​കും.

പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. കൂ​ട്ടു​പു​ഴ പു​ഴ​യ്ക്ക് കു​റു​കെ 90 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ഞ്ചു തൂ​ണു​ക​ളി​ലാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 2017 ഒ​ക്‌​ടോ​ബ​റി​ലാ​ണ് ആ​രം​ഭി​ച്ച​ത്. പു​ഴ​യ്ക്ക് അ​ക്ക​രെ കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തും പു​ഴ​യി​ലും നി​ർ​മി​ക്കേ​ണ്ട തൂ​ണു​ക​ളു​ടെ പ​ണി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ളും തു​ട​ങ്ങി​യ​ത്.

പു​ഴ​യു​ടെ മ​റു​ക​ര മാ​ക്കൂ​ട്ടം ഭാ​ഗം പൂ​ർ​ണ​മാ​യും ക​ർ​ണാ​ട​ക വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണെ​ന്നും മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ നി​ർ​മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് ക​ർ​ണാ​ട​ക പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പു​ഴ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ അ​വ​കാ​ശം സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ ഈ ​നീ​ക്കം. ഇ​തേ​ത്തു​ട​ർ​ന്ന് ഏ​റെ ച​ർ​ച്ച​ക​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി മൂ​ന്നു വ​ർ​ഷ​മാ​ണ് നി​ർ​മാ​ണം നി​ല​ച്ച​ത്. പ്ര​ശ്‌​നം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ടു​ക്ക​ൽ എ​ത്തി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചു. മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കും വി​വി​ധ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം 2020 ഏ​പ്രി​ൽ 23നാ​ണ് നാ​ഷ​ണ​ൽ വൈ​ൽ​ഡ് ലൈ​ഫ് ബോ​ർ​ഡ് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി പാ​ലം പ​ണി​ക്ക് അ​ന്തി​മാ​നു​മ​തി ന​ൽ​കി​യ​ത്.പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​മ്പോ​ൾ 1928-ൽ ​ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച പ​ഴ​യ പാ​ലം നി​ല​നി​ർ​ത്തും. തൂ​ണു​ക​ളി​ല്ലാ​തെ ഇ​രു​ക​ര​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു നി​ൽ​ക്കു​ന്ന പ​ഴ​യ പാ​ലം സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഈ ​പാ​ല​ത്തി​ന്‍റെ​യും ഉ​പ​രി​ത​ല ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. പേ​ര​ട്ട ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 30 മീ​റ്റ​ർ അ​ക​ലെ​യു​ള്ള പു​തി​യ പാ​ല​ത്തി​ലൂ​ടെ പോ​കാ​തെ പ​ഴ​യ പാ​ലം വ​ഴി ത​ന്നെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും സാ​ധി​ക്കും.

Related posts

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ഡി എം ഒ

Aswathi Kottiyoor

അനാവശ്യ വിവാദങ്ങളുയർത്തി കെ.സുധാകരനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കും

Aswathi Kottiyoor

ജില്ലയില്‍ 1212 പേര്‍ക്ക് കൂടി കൊവിഡ്: 1176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…

Aswathi Kottiyoor
WordPress Image Lightbox