24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക്രിസ്‌മസ് – പുതുവത്സരം: കൈത്തറി മേള ആരംഭിച്ചു
kannur

ക്രിസ്‌മസ് – പുതുവത്സരം: കൈത്തറി മേള ആരംഭിച്ചു

ക്രിസ്‌മസ് –- പുതുവത്സരം പ്രമാണിച്ച് കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കൈത്തറി വികസന സമിതി നേതൃത്വത്തിൽ പൊലീസ് മൈതാനിയിൽ കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ആരംഭിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി.
ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ ആദ്യ വിൽപ്പന നിർവഹിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, സുരേഷ് ബാബു എളയാവൂർ, താവം ബാലകൃഷ്ണൻ, എൻ ശങ്കരൻ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ സ്വാഗതം പറഞ്ഞു. മേള 31ന് അവസാനിക്കും.

Related posts

കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ അശ്വിനിയെ അനുമോദിച്ചു.

Aswathi Kottiyoor

സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

Aswathi Kottiyoor

കാട്ട് പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox