24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാവപ്പെട്ടവർക്കായി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല: കെ കെ ശൈലജ
Kerala

പാവപ്പെട്ടവർക്കായി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല: കെ കെ ശൈലജ

രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ഒന്നും ചെയ്യാതെ കേന്ദ്രസർക്കാർ ചർച്ചകൾ വഴിതിരിച്ചുവിടുകയാണെന്ന്‌ ‌സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ സുശീല ഗോപാലന്റെ ചരമവാർഷിക ദിനാചരണവും ‘ശാസ്‌ത്രബോധം, ജനാധിപത്യം, ലിംഗനീതി’ സെമിനാറും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശൈലജ.
പട്ടിണിമരണം ഇന്നും നിലനിൽക്കുന്ന രാജ്യത്ത്‌ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനായി കേന്ദ്രസർക്കാർ ഇടപെടുന്നില്ല. അവർക്ക്‌ വിദ്യാഭ്യാസവും പോഷകാഹാരവും മതിയായ ആരോഗ്യപരിചരണവുമാണ്‌ ആവശ്യം. സ്‌ത്രീകളുടെ വിവാഹപ്രായം 21ലേക്ക്‌ ഉയർത്തുന്നതല്ല രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും കെ കെ ശൈലജ പറഞ്ഞു.
കെ പി വി പ്രീത അധ്യക്ഷയായി. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ നാടകമത്സര വിജയികൾക്ക്‌ ക്യാഷ്‌ അവാർഡും മൊമെന്റൊയും വിതരണംചെയ്‌തു. സായി അസി. ഡയറക്ടർ പി ആരതിയെയും വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെയും ആദരിച്ചു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, സംസ്ഥാന ജോ. സെക്രട്ടറി എം വി സരള, കെ ശോഭ എന്നിവർ സംസാരിച്ചു.

Related posts

മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

Aswathi Kottiyoor

ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി 26 മു​ത​ൽ

Aswathi Kottiyoor

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ ; ആദിവാസി ഊരുകൾ സന്ദർശിക്കും*

WordPress Image Lightbox