25.9 C
Iritty, IN
July 1, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രിച്ചു
Kerala

സം​സ്ഥാ​ന​ത്ത് നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രിച്ചു

സം​സ്ഥാ​ന​ത്ത് നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ര​ണ്ട് പേ​ര്‍​ക്കും (17), (44), മ​ല​പ്പു​റ​ത്തെ​ത്തി​യ ഒ​രാ​ള്‍​ക്കും (37), തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​ക്കു​മാ​ണ് (49) ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ 17 വ​യ​സു​കാ​ര​ന്‍ യു​കെ​യി​ല്‍ നി​ന്നും 44കാ​ര​ന്‍ ട്യു​ണീ​ഷ്യ​യി​ല്‍ നി​ന്നും മ​ല​പ്പു​റം സ്വ​ദേ​ശി ടാ​ന്‍​സാ​നി​യ​യി​ല്‍ നി​ന്നും തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി കെ​നി​യ​യി​ല്‍ നി​ന്നു​മാ​ണ് എ​ത്തി​യ​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം കെ​നി​യ, ട്യു​ണീ​ഷ്യ എ​ന്നി​വ ഹൈ ​റി​സ്‌​ക് രാ​ജ്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് സ്വ​യം നി​രീ​ക്ഷ​ണ​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ 17 വ​യ​സു​കാ​ര​ന്‍ ഡി​സം​ബ​ര്‍ ഒൻപതിന് ​അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​ക്കും ഒ​പ്പം യു​കെ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​താ​ണ്. ഇ​തോ​ടൊ​പ്പം അ​മ്മൂ​മ്മ​യും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​രെ​ല്ലാം ചി​കി​ത്സ​യി​ലാ​ണ്.

തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് വ​ഴി വ​ന്ന 44കാ​ര​ന്‍ ഡി​സം​ബ​ര്‍ 15ന് ​ഫ്‌​ളൈ​റ്റ് ചാ​ര്‍​ട്ട് ചെ​യ്ത് വ​ന്ന​താ​ണ്. ഹൈ ​റി​സ്‌​ക് രാ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ റാ​ണ്‍​ഡം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ വി​ട്ടു. പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി.

മ​ല​പ്പു​റ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​യാ​ള്‍ ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​ണ്. ഡി​സം​ബ​ര്‍ 13ന് ​കോ​ഴി​ക്കോ​ട് എ​യ​ര്‍​പോ​ര്‍​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ദ്ദേ​ഹം പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ നേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി ഡി​സം​ബ​ര്‍ 11ന് ​കെ​നി​യ​യി​ല്‍ നി​ന്നും ഷാ​ര്‍​ജ​യി​ലേ​ക്കും അ​വി​ടെ​നി​ന്നും ഡി​സം​ബ​ര്‍ 12ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​മാ​ണ് എ​ത്തി​യ​ത്. കെ​നി​യ ഹൈ ​റി​സ്‌​ക് രാ​ജ്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് സ്വ​യം നി​രീ​ക്ഷ​ണ​ണാ​ണ് അ​നു​വ​ദി​ച്ച​ത്. 13ന് ​പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. അ​മ്മ മാ​ത്ര​മാ​ണ് പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. അ​മ്മ​യും കോ​വി​ഡ് പോ​സി​റ്റീ​വാ​യി.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ ജ​നി​ത​ക പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ജീ​വ് ഗാ​ന്ധി സെ​ന്റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍ അ​യ​ച്ചു. അ​തി​ലാ​ണ് ഇ​വ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ആ​കെ 11 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഹൈ ​റി​സ്‌​ക് അ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഇ​വ​ര്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും 14 ദി​വ​സ​ത്തേ​ക്ക് പൊ​തു​യി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യോ ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ സം​ബ​ന്ധി​ക്കാ​നോ പാ​ടി​ല്ല.

Related posts

*കോഴിക്കോട്‌ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നുവീണ് ഒഡീഷ സ്വദേശി മരിച്ചു.*

Aswathi Kottiyoor

ഓണത്തിന് പൂക്കൊട്ട നിറയും

Aswathi Kottiyoor

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നൽകും.

Aswathi Kottiyoor
WordPress Image Lightbox