27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ജെൻഡർ ന്യൂട്രൽ യൂണിഫോം; താൽപര്യമുള്ള സ്‌കൂളുകൾക്ക്‌ മുന്നോട്ടുവരാം: മന്ത്രി വി ശിവൻകുട്ടി
Kerala

ജെൻഡർ ന്യൂട്രൽ യൂണിഫോം; താൽപര്യമുള്ള സ്‌കൂളുകൾക്ക്‌ മുന്നോട്ടുവരാം: മന്ത്രി വി ശിവൻകുട്ടി

കണ്ണൂർ > ആൺകുട്ടിൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം എന്ന ആശയമുയർത്തുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം സംവിധാനം നടപ്പാക്കാൻ താൽപര്യമുള്ള സ്‌കൂളുകൾക്ക്‌ മുന്നോട്ടുവരാമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ പൊതുതീരുമാനമെടുത്തിട്ടില്ല. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചർച്ച ചെയ്‌ത്‌ ഏകകണ്ഠമായി എടുക്കേണ്ട തീരുമാനമാണിത്‌. കണ്ണൂർ പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജെൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കുന്നുവെന്ന വാദം ശരിയല്ല. പുരോഗമനപരമായ ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സർക്കാരിന്‌. വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ വൈരാഗ്യബുദ്ധിയോടെ നടപടിയെടുക്കില്ല. നിലപാട്‌ കർശനമാക്കിയതോടെ വാക്‌സിനെടുക്കാത്ത അധ്യാപകരുടെ എണ്ണം കുറഞ്ഞു. ആരോഗ്യ കാരണങ്ങൾ പറയുന്നവരെ പരിഗണിക്കേണ്ടിവരും. മതപരമായ കാരണങ്ങൾ പറയുന്നവർക്ക്‌ എല്ലാ ആഴ്‌ചയും പരിശോധന നിർബന്ധമാക്കി. അല്ലാത്തവരോട്‌ കാഷ്വൽ ലീവെടുക്കാൻ നിർദേശിച്ചു.

യോഗ്യതനേടിയ എല്ലാവർക്കും പ്ലസ്‌ വൺ പ്രവേശനം ലക്ഷ്യമിട്ട്‌ 79 അധിക ബാച്ചാണ്‌ അനുവദിച്ചത്‌. പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു. സ്‌കൂൾ പാഠപുസ്‌ത പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി രൂപീകരിക്കും. ഭരണഘടന, മതനിരപേക്ഷത, ശാസ്‌ത്രാവബോധം, അന്ധവിശ്വാസങ്ങൾക്കും സ്‌ത്രീധനത്തിനുമെതിരെയുള്ള ആശയങ്ങൾ എന്നിവ സിലബസിൽ ഉൾപ്പെടുത്തും. നോക്കുകൂലിക്കെതിരെ കർശന നടപടിയാണ്‌ തൊഴിൽ വകുപ്പ്‌ സ്വീകരിക്കുന്നത്‌. വിഷയത്തിൽ തൊഴിലാളി സംഘടനകളും സർക്കാരിനൊപ്പമാണ്‌. കേന്ദ്ര തൊഴിൽ കോഡിലെ തൊഴിലാളിവിരുദ്ധത സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിൽനിന്ന്‌ തൊഴിലാളി സൗഹൃദമാക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ വഴി ഓൺലൈൻ ടാക്സി സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എ കെ ഹാരിസ്‌ അധ്യക്ഷനായി.

Related posts

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ളം കു​റ​യ്ക്കി​ല്ലെന്ന് കേന്ദ്രമന്ത്രി

Aswathi Kottiyoor

കണ്ണൂരില്‍ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Aswathi Kottiyoor

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഡിജിസിഐ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ

Aswathi Kottiyoor
WordPress Image Lightbox