26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • പ​ഴ​ശി ഗാ​ർ​ഡ​നി​ൽ ശി​ശി​രോ​ത്സ​വം ഡാം ​ഫെ​സ്റ്റ് നാ​ളെ മു​ത​ൽ
kannur

പ​ഴ​ശി ഗാ​ർ​ഡ​നി​ൽ ശി​ശി​രോ​ത്സ​വം ഡാം ​ഫെ​സ്റ്റ് നാ​ളെ മു​ത​ൽ

ക​ണ്ണൂ​ർ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള പ​ഴ​ശി ഡാം ​പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പ​ഴ​ശി ഗാ​ർ​ഡ​നി​ൽ നാ​ളെ മു​ത​ൽ ജ​നു​വ​രി പ​ത്തു​വ​രെ ശി​ശി​രോ​ത്സ​വം ഡാം ​ഫെ​സ്റ്റ് ന​ട​ക്കും.

മ​ല​ബാ​റി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശി​ശി​രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗാ​ന​മേ​ള, സാം​സ്കാ​രി​ക സാ​യാ​ഹ്നം, മാ​ജി​ക് ഷോ, ​നാ​ട്ട​റി​വ് പാ​ട്ടു​ക​ൾ, മാ​പ്പി​ള​പ്പാ​ട്ട് വി​സ്മ​യം, കോ​മ​ഡി പ്രോ​ഗ്രാം, പു​സ്ത​കോ​ത്സ​വം, കൃ​ഷി പാ​ഠ​ശാ​ല, മാ​ർ​ഗ​ദ​ർ​ശി സം​രം​ഭ​ക​ത്വ പാ​ഠ​ശാ​ല, കു​ടും​ബ​ശ്രീ മേ​ള, ന്യൂ ​ഇ​യ​ർ രാ​വ്, പ്ര​ഭാ​ഷ​ണം, പ്ര​തി​ഭാ​സം​ഗ​മം, രു​ചി​യ​റി​വു​ക​ൾ, ചി​ത്ര​ക​ലാ മേ​ള, ക​ര​കൗ​ശ​ല വി​പ​ണ​ന​മേ​ള, ജ​ന​പ്ര​തി​നി​ധി സം​ഗ​മം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം, വ്യ​വ​സാ​യ പ്ര​മു​ഖ​രെ ആ​ദ​രി​ക്ക​ൽ, ക​ലാ-​സാ​ഹി​ത്യ-​വൈ​ജ്ഞാ​നി​ക പ്ര​തി​ഭ​ക​ൾ​ക്ക് ആ​ദ​രം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളും ജ​ലോ​ത്സ​വം, കു​തി​ര സ​വാ​രി, കു​ട്ടി​ക​ളു​ടെ വി​വി​ധ റൈ​ഡ​റു​ക​ൾ, സാ​ഹ​സി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ, ഫു​ഡ് കോ​ർ​ട്ട്, സ​സ്യ-​ഫ​ല -പു​ഷ്പ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ശി​ശി​രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ മ​ന്ത്രി​മാ​ർ, എം​പി, എം​എ​ൽ​എ​മാ​ർ, ക​ലാ-​സാ​ഹി​ത്യ- സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ശി​ശി​രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്ര​ശ​സ്ത സി​നി​മാ​താ​രം നി​ഹാ​രി​ക എ​സ്. മോ​ഹ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ്കു​മാ​ർ, ന​ഗ​ര​സ​ഭ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ പി. ​ബ​ഷീ​ർ, ജ​ല​സേ​ച​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ.​എ​ൻ. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Related posts

സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി; കലക്ടര്‍മാര്‍ക്കും മാറ്റം

Aswathi Kottiyoor

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

Aswathi Kottiyoor

ഒരു ലക്ഷം റേഷൻ കാർഡുകൾ ഉടൻ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

WordPress Image Lightbox