23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • ഹാസൻ – മടിക്കേരി – വീരാജ്പേട്ട- മാക്കൂട്ടം റോഡ് ദേശീയ പാതയാക്കാൻ തീരുമാനം
Iritty

ഹാസൻ – മടിക്കേരി – വീരാജ്പേട്ട- മാക്കൂട്ടം റോഡ് ദേശീയ പാതയാക്കാൻ തീരുമാനം

ഇരിട്ടി : കർണ്ണാടകത്തിലെ ഹാസൻജില്ലയിലെ ചന്നരായപ്പട്ടണത്തുനിന്നും തുടങ്ങി ഹോൾനരസിപ്പൂർ – അർക്കൽഗുഡ് – കൊഡ്‌ളിപേട്ട – മടിക്കേരി – വീരാജ്പേട്ട വഴി കേരളാ – കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കാൻ തത്വത്തിൽ തീരുമാനം. മൈസൂർ – കുടക് എം പി പ്രതാപ് സിംഹക്ക് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രി നിതിൻഗഡ്കരിക്ക് ഇതുസംബന്ധിച്ച ഉറപ്പു നൽകി.
2018 നവംബറിൽ കർണ്ണാടകത്തിലെ ഹാസൻ – കുടക് ജില്ലകൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് എം പി പ്രതാപ് സിംഹയും വീരാജ്പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യയും നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പാതയെ ദേശീയപാതയാക്കാനുള്ള നടപടി തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത് . ഇതു സംബന്ധിച്ച് വിശദമായ പദ്ധതിരേഖയും റിപ്പോർട്ടും കേന്ദ്ര മന്ത്രിക്ക് കൈമാറി.
ഹാസൻ ജില്ലയിലെ ചന്നരായപ്പട്ടണത്തുനിന്നും തുടങ്ങി കേരള – കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന ദേശീയ പാതയുടെ നീളം 183 കിലോമീറ്റർ വരും . 1600 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്.
കർണ്ണാടകത്തിനൊപ്പം കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണ് ഇത് എന്നാണ് കണക്കക്കപ്പെടുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ടൂറിസം പദ്ധതികൾക്കും പാത ഏറെ പ്രയോജനംചെയ്യും. കർണാടകത്തിലെ കാശ്മീർ എന്ന് വിളിക്കപ്പെടുന്ന കുടകിനെ ആഭ്യന്തര – അന്തർ ദേശീയ ടൂറിസം മേഖലയിലെ പ്രധാന കണ്ണിയാക്കി മാറ്റാൻ ഇതിലൂടെ കഴിയും. കാപ്പി കുരുമുളക് പോലുള്ള നാണ്യവിളകൾ സമയാ സമയങ്ങളിൽ ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾക്കും പരിഹാരമാകും. പ്രത്യേകിച്ച് ഈ മേഖലയിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തെ പ്രയോജനപ്പെടുത്തുന്നതിനും ഏറെ സഹായ കരമാകും ഈ റോഡ്.
കണ്ണൂർ ജില്ലയെ കുടകുമായി ബന്ധിപ്പിക്കുന്ന ഈ ഹൈവേ യാഥാർഥ്യമായാൽ കേരള ജനതക്കും അത് ഏറെ പ്രയോജനകരമാകും എന്നതിൽ സംശയമില്ല. കുടക് , ഹസൻ മേഖലകളിൽ നിന്നും നിരവധി ചരക്കു വാഹനങ്ങളാണ് നിത്യവും ഇത് വഴി കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വീതി കുറഞ്ഞതും വളവുകളും തിരിവുകളും , കയറ്റവും ഇറക്കവുമെല്ലാ മുള്ള ഇപ്പോഴത്തെ റോഡിൽ യാത്ര ഏറെ ദുസ്സഹമാണ്. കൂട്ടുപുഴയിൽ നിന്നും മാക്കൂട്ടം വഴി പെരുമ്പാടി വരെ നീളുന്ന 16 കിലോമീറ്റർ കാനന പാത അപകടങ്ങളുടെ ഹബ്ബാണ്. ഇതിനെല്ലാം ഈ പാത ദേശീയപാതയാകുന്നതോടെ പരിഹാരമാകും . കേരളത്തിൽ നിന്നും കർണ്ണാടക മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇത് പ്രയോജനം ചെയ്യും. ഇതുവഴിയുള്ള യാത്രാ സമയത്തിലും ഏറെ മാറ്റമുണ്ടാക്കാനും ഈ പാത ദേശീയ പാതയാക്കുന്നതിലൂടെ സാധിക്കും.

Related posts

തില്ലങ്കേരി ശാന്തിതീരം ആധുനിക വാതക ശ്മശാനം പ്രവര്‍ത്തന സജ്ജമായി…………

Aswathi Kottiyoor

കെ പി എസ് ടി എ സായാഹ്ന സദസ്സ് നടത്തി

Aswathi Kottiyoor

ഗ്രീന്‍ലീഫ് 9-ാമത് ഇരിട്ടി പുഷ്‌പോത്സവം 21 മുതല്‍ ജനുവരി 8 വരെ; ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് അഞ്ചിന്

Aswathi Kottiyoor
WordPress Image Lightbox