• Home
  • kannur
  • പാപിനിശേരി വേളാപുരത്ത് കാറും ബസും കൂട്ടിയിടിച്ച് മയ്യില്‍ കയരളം സ്വദേശി മരിച്ചു
kannur

പാപിനിശേരി വേളാപുരത്ത് കാറും ബസും കൂട്ടിയിടിച്ച് മയ്യില്‍ കയരളം സ്വദേശി മരിച്ചു

ദേശീയപാത പാപിനിശേരി വേളാപുരത്ത് കാറില്‍ ബസിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. കണ്ണൂര്‍ ദേശാഭിമാനിയിലെ പരസ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന പരേതനായ കെ.എം രാഘവന്‍ നമ്പ്യാരുടെയും എ.ടി യശോദയുടെയും മകന്‍ മയ്യില്‍ കയരളം സ്വദേശി കെ.ടി ജയചന്ദ്രന്‍(46)നാണ് മരിച്ചത്.

ഇന്നു രാവിലെയാണ് അപകടം നടന്നത്. അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ഉടന്‍ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ജ്യോതി. രണ്ട് മക്കള്‍.

Related posts

32 മത് ഒളിമ്പിക്സിന് 32 കിലോമീറ്റര്‍ മാരത്തോണ്‍ നടത്തി കണ്ണൂര്‍ സിറ്റി പോലീസ്.

Aswathi Kottiyoor

കണ്ണൂർ കളക്ടറേറ്റിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാം; ഹെൽപ് ഡെസ്‌ക് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox