24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • രാ​ഷ്ട്ര​പ​തി രാം​​നാ​ഥ് കോ​വി​ന്ദ് 21 മു​ത​ൽ 24 വ​രെ കേ​ര​ള​ത്തി​ൽ
Kerala

രാ​ഷ്ട്ര​പ​തി രാം​​നാ​ഥ് കോ​വി​ന്ദ് 21 മു​ത​ൽ 24 വ​രെ കേ​ര​ള​ത്തി​ൽ

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഈ ​മാ​സം 21 മു​ത​ൽ 24 വ​രെ നാ​ലു ദി​വ​സം കേ​ര​ള സ​ന്ദ​ർ​ശ​നം ന​ട​ത്തും. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു രാ​ഷ്ട്ര​പ​തി എ​ത്തു​ക.

21ന് ​ഉ​ച്ച​യ്ക്ക് 12.30നു ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി അ​വി​ടെ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ കാ​സ​ർ​ഗോ​ഡേ​യ്ക്കു പോ​കും. കാ​സ​ർ​ഗോ​ഡ് 3.30 നു ​ന​ട​ക്കു​ന്ന കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ രാം​നാ​ഥ് കോ​വി​ന്ദ് പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്നു ക​ണ്ണൂ​രി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​റി​ൽ മ​ട​ങ്ങു​ന്ന രാ​ഷ്ട്ര​പ​തി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കൊ​ച്ചി​യി​ലെ​ത്തും. 22നു ​കൊ​ച്ചി നേ​വ​ൽ ബേ​സി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

23നു ​രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന അ​ദ്ദേ​ഹം 11.30ന് ​പൂ​ജ​പ്പു​ര​യി​ൽ പി.​എ​ൻ.​പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ച്ച പി.​എ​ൻ. പ​ണി​ക്ക​രു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. 24നു ​ഡ​ൽ​ഹി​ക്കു മ​ട​ങ്ങു​ന്ന ത​ര​ത്തി​ലാ​ണു യാ​ത്രാ പ​രി​പാ​ടി അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Related posts

42 കുപ്പി മദ്യവുമായി പേരാവൂർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

ആശുപത്രികൾക്ക്‌ എസ്‌ഐഎസ്‌എഫ്‌ കാവൽ ; ആലോചന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ വിവിധ സംഘടനകളുടേയും, ക്ളബ്ബുകളുടെയും, സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ നടന്നു

Aswathi Kottiyoor
WordPress Image Lightbox