കേരളത്തിൽ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിപ്രകാരം ഇതുവരെയായി 18817 വീടുകളുടെ നിർമാണം പൂർത്തിയായെന്ന് കേന്ദ്രസഹമന്ത്രി സാധ്വി നിരജ്‌ഞൻ ജ്യോതി രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ അറിയിച്ചു. പദ്ധതിക്കായി 24832.57 കോടി രൂപ വിനിയോഗിച്ചു. ഇതിൽ കേന്ദ്രവിഹിതം 12190.22 കോടി. 12642.35 കോടി രൂപ സംസ്ഥാന വിഹിതം. 2016 മാർച്ചിൽ പദ്ധതി ആരംഭിച്ചതു മുതൽ 22523 വീടുകളുടെ നിർമാണത്തിന് അനുമതി നൽകി. ആകെ 41353.53 കോടിപദ്ധതിക്കായി നീക്കിവച്ചു.
കൂടുതൽ വീടുകൾ പൂർത്തീകരിച്ചത് തിരുവനന്തപുരത്താണ്–- 3128. കൊല്ലം–- 1641, ആലപ്പുഴ–- 836, പത്തനംതിട്ട–- 836, കോട്ടയം–- 622, ഇടുക്കി–- 801, എറണാകുളം–- 810, തൃശൂർ–- 1772, മലപ്പുറം–- 2462, പാലക്കാട്–- 2323, വയനാട്–- 937, കോഴിക്കോട്–- 1273, കണ്ണൂർ–- 717, കാസർകോഡ്–- 659.