24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • പരിസ്ഥിതി ലോല മേഖല: കൂ​ടു​ത​ൽ വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​മെ​ന്ന് ജനങ്ങൾക്ക് ആ​ശ​ങ്ക
Kelakam

പരിസ്ഥിതി ലോല മേഖല: കൂ​ടു​ത​ൽ വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​മെ​ന്ന് ജനങ്ങൾക്ക് ആ​ശ​ങ്ക

കേ​ള​കം: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് അ​ന്തി​മ വി​ജ്ഞാ​പ​നം വ​രാ​നി​രി​ക്കെ കൂ​ടു​ത​ൽ വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പേ​രാ​വൂ​ർ ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളാ​ണ് ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​യി ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് എ​രി​യ​യാ​യി വേ​ർ​തി​രി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് കേ​ര​ളം സ​മ​ർ​പ്പി​ച്ച മാ​പ്പി​ലെ ജി​യോ കോ​ർ​ഡി​നേ​റ്റു​ക​ളാ​ണ് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. മാ​പ്പി​ലെ പോ​യി​ന്‍റ് പ്ര​കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് എ​രി​യ ആ​രം​ഭി​ക്കു​ന്ന പോ​യി​ന്‍റാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ നാ​നി​പൊ​യി​ലി​നു സ​മീ​പം 111 ന​മ്പ​ർ പോ​യി​ന്‍റാ​യാ​ണ്. അ​ടു​ത്ത പോ​യി​ന്‍റാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത് ചെ​റു​വാ​ഞ്ചേ​രി​യാ​ണ്. 112. 113 പോ​യി​ന്‍റ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല​ങ്ങാ​ടാ​ണ്. ഈ ​പോ​യി​ന്‍റു​ക​ൾ​ക്കു​ള്ളി​ൽ വ​രു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ, കോ​ള​യാ​ട് എ​ന്നി​വ​യാ​ണ്. എ​ന്നാ​ൽ ക​സ്തൂ​രി​രം​ഗ​ൻ ത​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ വി​ല്ലേ​ജു​ക​ളു​ടെ ഭാ​ഗ​ത്ത് കൊ​ട്ടി​യൂ​ർ വി​ല്ലേ​ജ് മാ​ത്ര​മേ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ​വെ​ന്ന​താ​ണ് വി​രോ​ധാ​ഭാ​സം. വ​നം​വ​കു​പ്പ് സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ജി​യോ​കോ​ഡി​നേ​റ്റ്സ് ആ​ണി​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ .ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 215. 46 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ ഏ​രി​യ​യാ​ണ് ഇ​ക്കാ സെ​ൻ​സി​റ്റീ​വ് എ​രി​യ​യാ​യി നി​ർ​ണ​യി​ച്ചി​രു​ന്ന​ത്. ല​ഭ്യ​മാ​കു​ന്ന മാ​പ്പ് പ്ര​കാ​രം കൂ​ടു​ത​ൽ ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും. ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി വി​ല്ലേ​ജു​ക​ൾ പ​ഴ​യ​പ​ടി നി​ല​നി​ർ​ത്തി ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് റി​പ്പോ​ർ​ട്ടും മാ​പ്പും സ​മ​ർ​പ്പി​ച്ച​ത്. ഇ​ത് അ​ട്ടി​മ​റി​ച്ചാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടെ​ന്ന് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു. ഈ​മാ​സം 30 ന് ​അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.

Related posts

ഹിന്ദി ദിനാഘോഷം ;കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം ആചരിച്ചു.

Aswathi Kottiyoor

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox