കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ജലസ്രോതസുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഹരിത കവചം പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെ ജലാഞ്ജലി, ഹരിതകേരള മിഷന്റെ, തൊഴിലുറപ്പ് പദ്ധതിയുമായും സഹകരിച്ചാണ് ഹരിത കവചം നടപ്പാക്കുന്നത്.
പഞ്ചായത്തിലൂടെ എട്ടു കിലോമീറ്റർ ദൂരത്തിൽ കടന്നു പോകുന്ന ബാവലി പുഴയുടെ തീരങ്ങളിലായി മുളയും മറ്റു വ്യത്യസ്ത വൃക്ഷങ്ങളും പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കും അയ്യായിരത്തോളം തൈകളാണ് നടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മടപ്പുരച്ചാലിൽ ബാവലി പുഴക്കരയിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ വൃക്ഷ നഴ്സറിക്കാവശ്യമായ വിത്ത് ഏറ്റുവാങ്ങി.
ഹരിത കേരള മിഷൻ കണ്ണൂർ ജില്ല കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യഥിതിയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ വി.ഗീത, പേരാവൂർ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ ആർ. സജീവൻ, കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ മംഗലത്തിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ, മെംബർമാരായ സുരേഖ സജി, ശ്രീകുമാർ, ജിമ്മി ഏബ്രഹാം, ഷോജറ്റ്, ജിഷ സജി, സുരുവി റിജോ, സുനി ജസ്റ്റിൻ, വിജി ഏബ്രഹാം, കണിച്ചാർ പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ, എംജിഎൻആർഇജിഎസ് എൻജിനിയർ കെ. അഖിൽ എന്നിവർ പ്രസംഗിച്ചു.