25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 8 ശബരി സ്‌പെഷ്യൽ ട്രെയിൻകൂടി
Kerala

8 ശബരി സ്‌പെഷ്യൽ ട്രെയിൻകൂടി

ശബരിമല സീസൺ പരിഗണിച്ച്‌ എട്ട്‌ അധിക ശബരി സ്‌പെഷ്യൽ ട്രെയിൻ കൂടി സർവീസ്‌ നടത്തും. സെക്കന്തരാബാദ്‌, കച്ചെഗുഡ, ഹൈദരാബാദ്‌ (തെലങ്കാന) എന്നിവിടങ്ങളിൽനിന്ന്‌ കൊല്ലത്തേക്കും തിരിച്ചുമാണ്‌ സർവീസ്‌. കൊല്ലത്തുനിന്ന്‌ നന്ദേഡ്‌ (മഹാരാഷ്ട്ര), തിരുപ്പതി എന്നിവിടങ്ങളിലേക്ക്‌ രണ്ടു ട്രെയിനുണ്ട്‌.

സെക്കന്തരാബാദ്‌ –- കൊല്ലം (07133) 18ന്‌ രാവിലെ 5.40 ന്‌ പുറപ്പെട്ട്‌ 20ന്‌ പകൽ 1.50 ന്‌ കൊല്ലത്തെത്തും. 20ന്‌ രാവിലെ 6.05നാണ്‌ പാലക്കാട്‌ ജങ്ഷനിലെത്തുക. കൊല്ലം –- സെക്കന്തരാബാദ്‌ (07134) 19ന്‌ വൈകിട്ട്‌ 7.35 ന്‌ കൊല്ലത്തുനിന്ന്‌ പുറപ്പെട്ട്‌ 21ന്‌ പുലർച്ചെ 3.30 ന്‌ സെക്കന്തരാബാദിലെത്തും. 20ന്‌ പുലർച്ചെ 1.57നാണ്‌ പാലക്കാട്‌ ജങ്ഷനിൽ എത്തുക. കച്ചെഗുഡ –- കൊല്ലം (07135) 22ന്‌ രാവിലെ 5.30 ന്‌ പുറപ്പെട്ട്‌ 23ന്‌ പകൽ 1.50 ന്‌ കൊല്ലത്തെത്തും. 23ന്‌ പുലർച്ചെ 6.05ന്‌ പാലക്കാട്‌ ജങ്ഷനിലെത്തും.

കൊല്ലം–- കച്ചെഗുഡ (07136) 23ന്‌ രാത്രി 7.35 ന്‌ പുറപ്പെട്ട്‌ 25ന്‌ രാവിലെ കച്ചെഗുഡയിലെത്തും. 24ന്‌ പുലർച്ചെ 1.57നാണ്‌ പാലക്കാട്‌ ജങ്ഷനിലെത്തുക. ഹൈദരാബാദ്‌–- കൊല്ലം (07117) 21ന്‌ പകൽ 2.10 ന്‌ പുറപ്പെട്ട്‌ 22ന്‌ രാത്രി 9.40 ന്‌ കൊല്ലത്തെത്തും. 22ന്‌ പകൽ 3.45നാണ്‌ പാലക്കാട്‌ ജങ്ഷനിൽ എത്തുക. കൊല്ലം–- ഹൈദ്രാബാദ്‌ (07118) 23ന്‌ പുലർച്ചെ 2.30ന്‌ പുറപ്പെട്ട്‌ 24ന്‌ രാവിലെ എട്ടിന്‌ ഹൈദരാബാദ്‌ എത്തും. 23ന്‌ രാവിലെ 7.45നാണ്‌ പാലക്കാട്‌ ജങ്ഷനിൽ എത്തുക. നന്ദേഡ്‌–- കൊല്ലം (07137) 23ന്‌ രാവിലെ 9.45 ന്‌ നന്ദേഡുനിന്ന്‌ പുറപ്പെട്ട്‌ 24ന്‌ രാത്രി 9.40ന്‌ കൊല്ലത്തെത്തും. 24ന്‌ പകൽ 3.45നാണ്‌ പാലക്കാട്‌ ജങ്ഷനിലെത്തുക. കൊല്ലം–- തിരുപ്പതി (07506) കൊല്ലത്തുനിന്ന്‌ 25ന്‌ പുലർച്ചെ 12.45ന്‌ പുറപ്പെട്ട്‌ വൈകിട്ട്‌ 5.10ന്‌ തിരുപ്പതിയിലെത്തും. 25ന്‌ രാവിലെ ഏഴിനാണ്‌ പാലക്കാട്‌ ജങ്ഷനിലെത്തുക.

Related posts

മരണസംഖ്യയും രോഗബാധിതരും വർധിക്കും; കോവിഡ് ഇക്കൊല്ലം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന് ഡബ്ള്യുഎച്ച്ഒ…….

Aswathi Kottiyoor

പെട്ടി​മു​ടി ദു​ര​ന്ത​ത്തി​ന് ഒ​രാ​ണ്ട്

Aswathi Kottiyoor

ഓരോ തലസ്ഥാനവാസിയും കേരളീയത്തിന്റെ സംഘാടകനാകണം, പുകൾപെറ്റ ആതിഥ്യ മര്യാദ ലോകം അറിയണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox