26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജ​യി​ലു​ക​ൾ മാ​ന​സി​ക പ​രി​വ​ർ​ത്ത​ന​ കേ​ന്ദ്ര​ങ്ങ​ൾ: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ
kannur

ജ​യി​ലു​ക​ൾ മാ​ന​സി​ക പ​രി​വ​ർ​ത്ത​ന​ കേ​ന്ദ്ര​ങ്ങ​ൾ: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: ജ​യി​ലു​ക​ൾ മാ​ന​സി​ക പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ക​ണ്ണൂ​ർ സ്‌​പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ ജ​യി​ൽ ക്ഷേ​മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന പ​രി​പാ​ടി​യാ​യ സ്‌​നേ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​യി​ൽ​മോ​ചി​ത​രാ​യി പോ​കു​ന്ന അ​ന്തേ​വാ​സി​ക​ളെ ന​ന്മ​യു​ടെ പാ​ത​യി​ലേ​ക്ക് ന​യി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​വും വി​ധം ഓ​രോ മാ​വി​ൻ തൈ ​സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ന​ന്മ​മ​രം പ​ദ്ധ​തി, ജ​യി​ലി​ലെ എ​ല്ലാ സെ​ല്ലു​ക​ളി​ലേ​ക്കു​മു​ള്ള ടെ​ലി​വി​ഷ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം, ര​ണ്ടാം​ഘ​ട്ട മ​ത്സ്യ​കൃ​ഷി​യു​ടെ ഭാ​ഗ​മാ​യു​ള്ള മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളു​ടെ നി​ക്ഷേ​പി​ക്ക​ൽ, വൈ​ദ്യു​തി ബോർഡു​മാ​യി ചേ​ർ​ന്നു​ള്ള സോ​ളാ​ർ-​സൗ​ര​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷ​രീ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. കോ​ർ​പറേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി. ​ഇ​ന്ദി​ര, സ്‌​പെ​ഷ​ൽ സ​ബ്ജ​യി​ൽ സൂ​പ്ര​ണ്ട് ടി.​കെ. ജ​നാ​ർ​ദ​ന​ൻ, സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് റോ​മി​യോ ജോ​ൺ, റീ​ജണ​ൽ വെ​ൽ​ഫെയ​ർ ഓ​ഫീ​സ​ർ കെ.​വി. മു​കേ​ഷ്, ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​വി​നോ​ദ​ൻ, സ​ബ്ജ​യി​ൽ സൂ​പ്ര​ണ്ട് ഐ.​വി. ഒ​തേ​ന​ൻ, കെ​ജെ​ഇ​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ടി. സ​ന്തോ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ടി. അ​രു​ൺ പ​ങ്കെ​ടു​ത്തു.

Related posts

ഇ​ന്ധ​നവി​ല​ വർധന; ബ​സു​ട​മ​ക​ളുടെ പ്ര​തി​ഷേ​ധം നാളെ

Aswathi Kottiyoor

കോടതി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് വിലക്കി ഹൈക്കോടതി………

Aswathi Kottiyoor

ഇക്കോ ടൂറിസത്തിനൊരുങ്ങി ഏലപ്പീടിക

Aswathi Kottiyoor
WordPress Image Lightbox