കൊട്ടിയൂർ : ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ കൊട്ടിയൂർ ഐ ജെ എം എച്ച്എസ്എസ് സ്കൂളിൽ സംഘടിപ്പിച്ചു.ചിൽഡ്രൻസ് പാർക്കുകളിൽ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ പാഴായി പോകുന്ന യാന്ത്രികോർജ്ജത്തെ ഫലപ്രദമായ വൈദ്യുതോർജമാക്കി മാറ്റാനുള്ള നൂതന ആശയം പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ K. P അനുപം ശങ്കർ പ്രവർത്തന മാതൃകയിലൂടെ അവതരിപ്പിച്ചു.സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി സിസിലി മാത്യു സംസാരിച്ചു.കുമാരി അക്ഷരപ്രിയ T. S ഊർജ സംരക്ഷണ ദിന സന്ദേശം നൽകി.ദിനാചരണത്തിന് ഭാഗമായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.പ്രവത്തനങ്ങൾക്ക് സ്കൂളിലെ സയൻസ് അദ്ധ്യാപകർ നേതൃത്വം നൽകി.