24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കെ തങ്കപ്പൻ ഫൗണ്ടേഷൻ കായിക പുരസ്കാരം സാന്ദ്രയ്ക്കും നിജോയ്ക്കും
Kelakam

കെ തങ്കപ്പൻ ഫൗണ്ടേഷൻ കായിക പുരസ്കാരം സാന്ദ്രയ്ക്കും നിജോയ്ക്കും

കെ തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടു ത്തിയ കായിക പുരസ്കാരത്തിനു (25, 000 രൂപ) സംസ്ഥാനത്തെ മികച്ച അത്‌ലറ്റായി കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുത്ത സാന്ദ്ര ബാബുവും മികച്ച ഫുട്ബോളറായി കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്ത നിജോ ഗിൽബർട്ടും അർഹരായി.

കേളകം സ്വദേശിനിയായ സാന്ദ്ര ബാബു 2019 ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും 2020 അഖിലേന്ത്യ അന്തർ സർവ്വകലാശാല മീറ്റ് ട്രിപ്പിൾ ജംപിൽ വെള്ളിയും നേടി. ഈ വർഷം ദേശീയ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ സ്വർണ്ണവും ലോങ്ങ് ജെംപിൽ വെള്ളിയും നേടി. തിരുവനന്തപുരം സ്വദേശിയായ നിജോ ഈ വർഷത്തെ കേരള സന്തോഷ് ട്രോഫി ടീം അംഗമാണ്.

Related posts

കി​ഫ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് ഇ​ന്നു കേളകത്ത്

Aswathi Kottiyoor

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും

Aswathi Kottiyoor

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ള​ക​ത്ത് “നോ ​പാ​ർ​ക്കിം​ഗ് ‘

Aswathi Kottiyoor
WordPress Image Lightbox