കോവിഡ് വകഭേദമായ ഒമിക്രോണിനെതിരെ വാക്സിൻ ഫലപ്രാപ്തി കുറയുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ചഒ). നിലവിലെ കണക്കുകൾ പ്രകാരം ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു.
ഈ വർഷം ആദ്യം ഇന്ത്യയിൽ തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയന്റാണ് ലോകത്തിലെ മിക്ക കൊറോണ വൈറസ് അണുബാധകൾക്കും കാരണമെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചതോടെ യാത്രാ നിരോധനം ഉൾപ്പെടെ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ലോകരാജ്യങ്ങളെ പ്രരിപ്പിച്ചു.
ഡിസംബർ ഒൻപത് വരെ 63 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.