കണ്ണൂർ: അമ്പത് അംഗ ജില്ലാകമ്മിറ്റിയെ സിപിഎം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.11 പേർ പുതുമുഖങ്ങളാണ്. 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. പി. ജയരാജൻ, എ.എൻ. ഷംസീർ എംഎൽഎ, ബിജു കണ്ടക്കൈ എന്നിവർ ഉൾപ്പെടെ 14 പേരെ ജില്ലാ ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
പി. ജയരാജൻ, എ.എൻ. ഷംസീർഎന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായതിനാലും എകെജി സെന്റർ സെക്രട്ടറിയായ ബിജു കണ്ടക്കൈ പ്രവർത്തനകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറിയതിനാലുമാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതുവഴി കൂടുതൽ യുവാക്കളെയും വനിതകളെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണിത്. പ്രായപരിധി കടന്നതിനെ തുടർന്നാണ് മറ്റ് 11 പേരെ ഒഴിവാക്കിയത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ: എം.വി. ജയരാജന്, എം. പ്രകാശന്, എം. സുരേന്ദ്രന്, വത്സന് പനോളി, എന്‍. ചന്ദ്രന്, കാരായി രാജന്, ടി.ഐ. മധുസൂദനന്, ടി.കെ. ഗോവിന്ദന്, പി.വി. ഗോപിനാഥ്, പി. ഹരീന്ദ്രന്‍, പി. പുരുഷോത്തമന്, എന്‍. സുകന്യ.
ജില്ലാ കമ്മിറ്റിയംഗങ്ങൾ: എം.വി.ജയരാജന്, സി. കൃഷ്ണന്, എം. പ്രകാശന്, വി. നാരായണന്, എം. സുരേന്ദ്രന്, വത്സന് പനോളി, കാരായി രാജന്, എന്‍. ചന്ദ്രന്, ടി.ഐ. മധുസൂദനന്, പി. സന്തോഷ്, സി. സത്യപാലന്, എം. ഷാജര്‍, എം. കരുണാകരന്, ടി.കെ. ഗോവിന്ദന്, പി.വി. ഗോപിനാഥ്, കെ.വി. സുമേഷ്, കെ. സന്തോഷ്,
പി.പി. ദിവ്യ, കെ. ചന്ദ്രന്, എന്‍. സുകന്യ, എം.സി. പവിത്രന്, പി. ഹരീന്ദ്രന്‍, കെ.കെ. പവിത്രന്, കെ. ലീല, കെ. ധനഞ്ജയന്, പി. പുരുഷോത്തമന്, എം.വി. സരള, എന്‍.വി. ചന്ദ്രബാബു, കെ. ശ്രീധരന്, ബിനോയ്കുര്യന്‍, വി.ജി. പത്മനാഭന്, കെ. മനോഹരന്, എം. വിജിന്, വി.കെ. സനോജ്, പി.കെ. ശ്യാമള, പി. മുകുന്ദന്, പി.കെ. ശബരീഷ് കുമാര്‍, പി. ശശി, സി.വി. ശശീന്ദ്രന്, കെ. പത്മനാഭന്, എം. രാജന്, കെ. ഇ. കുഞ്ഞബ്ദുള്ള, കെ. ശശിധരന്, കെ. സി. ഹരികൃഷ്ണന്, മനു തോമസ്, എം.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരന്, കെ. മോഹനന്, ടി. ഷബ്ന.
പുതുമുഖങ്ങൾ: കെ. പദ്മനാഭൻ, എം. രാജൻ, കെ.ഇ. കുഞ്ഞബ്ദുള്ള, കെ. ശശിധരൻ, എം.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരൻ, കെ.സി. ഹരികൃഷ്ണൻ, മനു തോമസ്, കെ. മോഹനൻ, ടി. ഷബ്ന.
ഒഴിവാക്കിയവർ: പി. ജയരാജൻ, എ.എൻ. ഷംസീർ എംഎൽഎ, ബിജു കണ്ടക്കൈ, പി. ബാലൻ (പിണറായി), ഒ.വി. നാരായണൻ (മാടായി), വയക്കാടി ബാലകൃഷ്ണൻ (കണ്ണൂർ), കെ. ഭാസ്കരൻ (അഞ്ചരക്കണ്ടി), പി. കൃഷ്ണൻ (മട്ടന്നൂർ),
പാട്യം രാജൻ (കൂത്തുപറന്പ്), അരക്കൻ ബാലൻ (കണ്ണൂർ), പി.പി. ദാമോദരൻ (മാടായി), കെ.വി. ഗോവിന്ദൻ (പെരിങ്ങോം), കെ.എം. ജോസഫ് (ആലക്കോട്), കെ.കെ. നാരായണൻ (എടക്കാട്).
previous post