കേളകം: അങ്ങാടികടവ് ഡോൺ ബോസ്കോ കോളേജും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലെറ്റസ് ടോക്ക്’ സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമിന് തുടക്കമായി. ഡോൺ ബോസ്കോ കോളേജ് ഇംഗ്ലീഷ് വിഭാഗമാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറേക്കര ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി ജോബി ഏലിയാസ് നന്ദിയും പറഞ്ഞു. ഇംഗ്ളീഷ് ക്ളബ്ബ് അംഗങ്ങളായ സോണി ഫ്രാന്‍സിസ്, കുസുമം പി എ എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.