27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിയോ ടോൾസ്റ്റോയി ദിനം ആചരിച്ചു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിയോ ടോൾസ്റ്റോയി ദിനം ആചരിച്ചു.

കേളകം: പ്രശസ്ത റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന ലിയോ ടോൾസ്റ്റോയുടെ ജന്മദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജ് ഇംഗ്ലീഷ് പ്രൊഫസർ മാണി പി പി മുഖ്യാതിഥിയായിരുന്നു. അധ്യാപകനായ ജോബി ഏലിയാസ് ആമുഖ സന്ദേശം നൽകി.

ലിയോ ടോള്‍സ്റ്റോയി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ലിയോ ടോൾസ്റ്റോയുടെ കഥയെ പരിചയപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ പ്രസന്റേഷൻ, ടോൾസ്റ്റോയുടെ ജീവചരിത്രത്തിലൂടെ കടന്നുപോകുന്ന വീഡിയോ പ്രദർശനം എന്നിവ നടന്നു.

പരിപാടിയിൽ കുമാരി ആന്‍ മരിയ വർഗീസ് പ്രാർത്ഥന ആലപിച്ചു. മാസ്റ്റര്‍ ഗോഡ്‌വിൻ കെ എസ് നന്ദി അർപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ കുസുമം പി എ, സോണി ഫ്രാൻസിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

*പുതുമയുടെ കൃഷി കാര്‍ഷിക കാഴ്ചകള്‍ ഒരുക്കി ഇട്ടി അവിര ജോസഫ് പള്ളിവാതുക്കൽ*

Aswathi Kottiyoor

ഭർതൃ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് ലഹരി വിമുക്ത കേരളം തീർത്ത് കോളിത്തട്ട് ഗവ എൽപി സ്കൂൾ

Aswathi Kottiyoor
WordPress Image Lightbox