27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതി ഭാരതി എയര്‍ടെലിനെതിരെയെന്ന് കേന്ദ്രം പാര്‍ലമെന്റില്‍.
Kerala

ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതി ഭാരതി എയര്‍ടെലിനെതിരെയെന്ന് കേന്ദ്രം പാര്‍ലമെന്റില്‍.

ടെലികോം റെഗുലേറ്ററായ ട്രായിയ്ക്ക് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ഭാരതി എയര്‍ടെലിനെതിരെ. വെള്ളിയാഴ്ച പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്. തൊട്ടുപിന്നില്‍ വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയുമാണ്. വാര്‍ത്താ-വിനിമയ മന്ത്രാലയം സഹമന്ത്രി ദേവുസിങ് ചൗഹാന്‍ നല്‍കിയ വിവരം അനുസരിച്ച് ഭാരതി എയര്‍ടെലിനെതിരെ 2021-ല്‍ സേവനവുമായി ബന്ധപ്പെട്ട 16111 പരാതികള്‍ ലഭിച്ചിട്ടുണ്ട്. വോഡഫോണ്‍ ഐഡിയയ്‌ക്കെതിരെ 14,487, റിലയന്‍സ് ജിയോയ്‌ക്കെതിരെ 7341 പരാതികളും ലഭിച്ചു.

വോഡഫോണ്‍ ഐഡിയയ്‌ക്കെതിരെയുള്ള 14487 പരാതികളില്‍ 9186 എണ്ണം ഐഡിയയ്ക്കും 5301 എണ്ണം വോഡഫോണിനും എതിരെയുള്ളതാണ്. 732 പരാതികള്‍ എം.ടി.എന്‍.എലിനെതിരെയും 2913 പരാതികള്‍ ബി.എസ്എന്‍.എലിന് എതിരെയും ലഭിച്ചിട്ടുണ്ട്.

1997-ലെ ട്രായ് നിയമം അനുസരിച്ച് വ്യക്തിഗത ഉപഭോക്താക്കളെ കൈകാര്യം ചെയ്യാന്‍ ട്രായിയ്ക്ക് സാധിക്കില്ലെന്ന് ചൗഹാന്‍ പറഞ്ഞു. എങ്കിലും ലഭിച്ച പരാതികള്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട സേവനദാതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ സേവനദാതാക്കളോടും ദ്വിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

ഈ സംവിധാനത്തിലൂടെ ഉപഭോക്താവിന് സേവനാധിഷ്ടിത പരാതികള്‍ നല്‍കാന്‍ സാധിക്കും. പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ടെലികോം സേവന ദാതാക്കളുടെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ച് അപ്പീല്‍ നല്‍കാം. ചൗഹാന്‍ പറഞ്ഞു.

Related posts

തെങ്കാശിയിൽ കർഷകരിൽനിന്ന് പച്ചക്കറികൾ നേരിട്ട് സംഭരിക്കുന്നതിന് ധാരണാപത്രം ഒപ്പ് വച്ചു

Aswathi Kottiyoor

മാതാവോ, പിതാവോ ഇരുവരുമോ നഷ്ടപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox