മട്ടന്നൂർ അഗ്നിരക്ഷാനിലയ നിർമാണത്തിന് 5. 53 കോടി രൂപയുടെ ഭരണാനുമതിയായി. രണ്ടുവർഷം മുമ്പ് സംസ്ഥാന ബജറ്റിൽ അഗ്നിരക്ഷാനിലയം നിർമാണത്തിന് തുക വകയിരുത്തിയെങ്കിലും അടങ്കലിനനുസരിച്ചുള്ള തുക തികയാത്തതിനാൽ പ്രവൃത്തി ടെൻഡർ ചെയ്യാനും നിർമാണം തുടങ്ങാനും കഴിഞ്ഞില്ല. ഭരണാനുമതി ലഭിച്ചതോടെ വൈകാതെ നിർമാണം തുടങ്ങും.
ഫയർ സ്റ്റേഷന് വേണ്ടി ജലസേചനവകുപ്പിന്റെ ഒന്നരയേക്കർ സ്ഥലം വിട്ടുനൽകിയിരുന്നു. വെള്ളിയാംപറമ്പിലെ വാടകക്കെട്ടിടം തകർന്നതിനെത്തുടർന്ന് അഗ്നിരക്ഷാനിലയത്തിന്റെ പ്രവർത്തനം നഗരസഭയുടെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പ്രവൃത്തി ടെൻഡർ ചെയ്യുന്നതോടെ മട്ടന്നൂരിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അഗ്നിരക്ഷാനിലയം നിർമാണത്തിന് വഴിയൊരുങ്ങുമെന്ന് കെ. കെ. ശൈലജ എം. എൽ. എ. അറിയിച്ചു.