24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 227 കിലോ കഞ്ചാവ് പിടികൂടി
Iritty

കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 227 കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി കടത്താൻ ശ്രമിച്ച 227. 505 കിലോ ഗ്രാം കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്.
ആന്ധ്രയിൽ നിന്നും ഒൻപത് ബാഗുകളിൽ 99 പാർസലായി പിക്കപ്പ് വാനിൽ ബാംഗ്ലൂരിൽ എത്തിച്ച് ബിസ്ക്കറ്റ്, പെപ്സി, സ്റ്റോൺ അടങ്ങിയ നാഷണൽ പെർമിറ്റ് ലോറിയിൽ കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയിൽ വണ്ടി തടഞ്ഞത്.

പ്രതികളായ ഇരിട്ടി സ്വദേശി ഷംസീർ, മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ്, തലശ്ശേരി കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ അറസ്റ്റ് ചെയ്തു. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു. കേസ് ഇരിട്ടി എക്സൈസിന് കൈമാറി. അന്തർ സംസ്ഥാന കഞ്ചാവ് ലോബികളുടെ ബന്ധവും അന്വേഷിക്കും എന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു

Related posts

സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു

Aswathi Kottiyoor

ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​രി​ട്ടി ശാഖ പ​യ​ഞ്ചേ​രി​യി​ലേ​ക്കു മാ​റ്റി

Aswathi Kottiyoor

കൂട്ടുപുഴ ആർ ടി ഒ ചെക്ക് പോസ്റ്റിൽ മാമൂൽ പിരിവ്

Aswathi Kottiyoor
WordPress Image Lightbox