ഇരിട്ടി : ഇരിട്ടി തവക്കൽ കോംപ്ലക്സിന് സമീപം നടക്കുന്ന ഇരിട്ടി മഹോത്സവം 12ന് രാത്രി സമാപിക്കും. കോവിഡ് കാലത്തെ രണ്ടുവർഷത്തെ അടച്ചിടലിനുശേഷം മലയോരത്തെ ഉണർത്തിയാണ് ഇരിട്ടി മഹോത്സവം എത്തിയത്. പുഷ്പോത്സവം, വിദേശ രാജ്യങ്ങളിലെ പെറ്റ് ഷോ, അറുപതിൽപ്പരം വിവിധ സ്റ്റാളുകൾ, ഫുഡ് കോർട്ട്, ചക്ക വിഭവങ്ങൾ, കുടുബശ്രീ ഉത്പന്നങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കു മായുള്ള അമ്യൂസ്മെന്റ് പാർക്ക്, കുതിര സവാരി തുടങ്ങി മലയോരത്തെ ജനങ്ങളെ ഉത്സവ അന്തരീക്ഷത്തിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. മലയോരത്തെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ ഇതിനകം തന്നെ ഇവിടെ എത്തിക്കഴിഞ്ഞു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒൻപത് വരെയാണ് പ്രവേശനം.
previous post