23.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ തിരുത്താൻ അക്ഷയക്ക് നിർദേശം
kannur

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ തിരുത്താൻ അക്ഷയക്ക് നിർദേശം

കോവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ തിരുത്തുന്നതിന് അക്ഷയ സെന്ററുകൾക്ക് പ്രത്യേക നിർദേശം നൽകാൻ ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചു. ഇക്കാര്യം അക്ഷയയുടെ ജില്ലാ പ്രോഗ്രാം മാനേജരെ അറിയിക്കും. കോവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ അക്ഷയ മുഖേന അപേക്ഷ സമർപ്പിച്ച് തിരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തെ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

കോവിഡ് മരണ സഹായധനം 55 പേർക്ക് നൽകിയത് യോഗം അംഗീകരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏറ്റെടുത്ത കെട്ടിടങ്ങളുടെ വൈദ്യുതിബന്ധം ബിൽ അടയ്ക്കാത്തതിന്റെ പേരിൽ വിച്ഛേദിക്കരുതെന്നും ബില്ലിന്റെ താരിഫ് ഘടന സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകണമെന്നും യോഗം കെ. എസ്. ഇ. ബി. ക്ക് നിർദേശം നൽകി.

കളക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts

വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് ലൈ​സ​ൻ​സ് എ​ടു​ത്ത​വർ 20 ശ​ത​മാ​നം മാ​ത്രം

Aswathi Kottiyoor

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്* *പോളിംഗ് ശതമാനം*

Aswathi Kottiyoor

ജില്ലയില്‍ 547 പേര്‍ക്ക് കൂടി കൊവിഡ്; 531 സമ്പര്‍ക്കത്തിലൂടെ..

Aswathi Kottiyoor
WordPress Image Lightbox