24.2 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • കേ​ള​കം ബൈ​പ്പാ​സി​ൽ വീ​ണ്ടും സ​ർ​വേ
Kelakam

കേ​ള​കം ബൈ​പ്പാ​സി​ൽ വീ​ണ്ടും സ​ർ​വേ

കേ​ള​കം: മാ​ന​ന്ത​വാ​ടി – കണ്ണൂർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത​യി​ൽ കേ​ള​കം ബൈ​പ്പാ​സി​ൽ വീ​ണ്ടും സ​ർ​വേ ന​ട​ത്തും. അ​ലൈൻ​മെ​ന്‍റി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ അ​ടു​ത്ത ആ​ഴ്ച സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും. നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​ലൈൻ​മെ​ന്‍റി​ൽ കേ​ള​കം വി​ല്ലേ​ജ് ഓ​ഫീ​സി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന വ​ള​വ് നി​വ​ർ​ത്തി​യാ​കും വീ​ണ്ടും സ​ർ​വേ ന​ട​ത്തു​ക​യെ​ന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​ർ പി. ​സ​ജി​ത്ത് പ​റ​ഞ്ഞു.
നാ​ലു​വ​രി​പ്പാ​ത​യി​ൽ കേ​ള​കം ബൈ​പ്പാ​സി​ലെ സ​ർ​വേ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. ഇ​തു പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് കെ​ആ​ർ​എ​ഫ്ബി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​മ​ർ​പ്പി​ക്കും. നി​ല​വി​ൽ കേ​ള​കം ബൈ​പ്പാ​സി​നാ​യി 60 മീ​റ്റ​ർ വീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന സ​ർ​വേ​യ്ക്കെ​തി​രെ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, കെ​ആ​ർ​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ർ​വേ ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ ‘ഐ​ഡെ​ക്’ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​പ്പാ​സ് ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.
24 മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​നാ​യി 60 മീ​റ്റ​റി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തി​നെ​തി​രെ​യാ​ണ് ജ​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്. എ​ന്നാ​ൽ 24 മീ​റ്റ​ർ വീ​തി​യി​ൽ മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ക്കു​ക​യെ​ന്നും 60 മീ​റ്റ​ർ സ​ർ​വേ ന​ട​ത്തു​ന്ന​ത് പ​ര​മാ​വ​ധി വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്താ​തെ അ​ലെ​ൻ​മെ​ന്‍റി​ൽ തീ​രു​മാ​നി​ക്കു​ന്ന​തി​നു​മാ​ണെ​ന്ന് റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പ​ല​ഭാ​ഗ​ത്തും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മൂ​ലം സ​ർ​വെ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം യോ​ഗം ച​ർ​ച്ച ചെ​യ്തു. ഒ​രാ​ഴ്ച​യ്ക്ക​കം സ​ർ​വെ പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് ന​ഷ്ട​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.
സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, ഐ​ഡെ​ക്ക് സീ​നി​യ​ർ മാ​നേ​ജ​ർ മോ​ഹ​ൻ, സീ​നി​യ​ർ എ​ക്സി​ക്യു​ട്ടീ​വ് അ​ര​വി​ന്ദ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് പു​ളി​ക്ക​ക്ക​ണ്ടം, സ​ജീ​വ​ൻ പാ​ലു​മ്മി, പ്രീ​ത ഗം​ഗാ​ധ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജു ചാ​ക്കോ, ജോ​ണി പാ​മ്പാ​ടി, സു​നി​ത രാ​ജു, മ​നോ​ഹ​ര​ൻ മ​രാ​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ബഷീർ ദിന ക്വിസ്സിൽ വിജയിയായ മരിയ ജോമോനെ അനുമോദിച്ചു.

Aswathi Kottiyoor

തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.

Aswathi Kottiyoor

കോവിഡ് കാലത്ത് കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു വൈ എം സി എ

Aswathi Kottiyoor
WordPress Image Lightbox