25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒ​മി​ക്രോ​ണ്‍ ഭീ​തി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ട്ടി
Kerala

ഒ​മി​ക്രോ​ണ്‍ ഭീ​തി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ട്ടി

ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ​ക്ക് എ​ർ​പെ​ടു​ത്തി​യ വി​ല​ക്ക് നീ​ട്ടി. ജ​നു​വ​രി 31 വ​രെ​യാ​ണ് നീ​ട്ടി​യ​ത്. ഡി​സം​ബ​ർ 15ന് ​അ​വ​സാ​നി​ക്കാ​നി​രു​ന്ന വി​ല​ക്കാ​ണ് നീ​ട്ടി​യ​ത്. ഏ​വി​യേ​ഷ​ൻ റെ​ഗു​ലേ​റ്റ​ർ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) ആ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

എ​ന്നാ​ൽ ച​ര​ക്കു നീ​ക്ക​ത്തി​നും മ​റ്റു പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ല. വൈ​റ​സ് സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ക​ണ്ട​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​പ​ക​ട സാ​ധ്യ​ത കൂ​ടി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം.

Related posts

ആലുവയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor

ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും: മന്ത്രി ജി.ആർ.അനിൽ

ഓപ്പറേഷൻ ബ്ലൂപ്രിന്റ്‌ ; 57 പഞ്ചായത്തിൽ വിജിലൻസ്‌ 
പരിശോധന , ക്രമക്കേടുകൾ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox