• Home
  • Kerala
  • ക​ണ്ണൂ​രി​ൽനി​ന്ന് വി​ദേ​ശ ക​മ്പ​നി​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത് ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് നേ​ട്ടം: സിഒഒ
Kerala

ക​ണ്ണൂ​രി​ൽനി​ന്ന് വി​ദേ​ശ ക​മ്പ​നി​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത് ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് നേ​ട്ടം: സിഒഒ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനിന്ന് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത് ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ൾ​ക്കു നേ​ട്ട​മാ​ണെ​ന്ന് വിമാനത്താവളം ചീ​ഫ് ഓ​പ്പറേ​റ്റിം​ഗ് ഓ​ഫീ​സ​ർ സു​ഭാ​ഷ് മു​രി​ക്ക​ഞ്ചേ​രി. ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ ക​ണ്ണൂ​രി​ൽനി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും. നി​ല​വി​ൽ വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത​ത് മ​റ്റൊ​ര​ർ​ത്ഥ​ത്തി​ൽ ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ര​ക്കുനീ​ക്കം ആ​രം​ഭി​ച്ച് ഏ​താ​നും മാ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴേ​ക്കും ഈ ​മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. 350 മെ​ട്രി​ക് ട​ൺ ച​ര​ക്കാ​ണ് ഒ​ക്‌ടോ​ബ​ർ 16 മു​ത​ൽ ഇ​തു​വ​രെ ക​യ​റ്റു​മ​തി ചെ​യ്ത​ത്. യാ​ത്രാ​വി​മാ​ന​ങ്ങ​ളി​ലാ​ണ് ച​ര​ക്കുനീ​ക്കം ന​ട​ത്തു​ന്ന​തെ​ങ്കി​ലും കാ​ർ​ഗോ വിമാന സർവീസിന് നി​ല​വി​ൽ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ല. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ളു​ടെ ​കാ​ർ​ഗോ വിമാനങ്ങൾക്കും ച​ര​ക്കുനീ​ക്കം ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ല. എ​ന്നാ​ൽ ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​യ​റ്റി​റ​ക്കു​മ​തി ചെ​യ്യാ​ൻ വേ​ണ്ട​ത്ര ച​ര​ക്കു​ക​ൾ നി​ല​വി​ൽ ​വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ല​ഭ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന പ​ദ്ധ​തി​ക​ളെക്കു​റി​ച്ച് വി​ദ​ഗ്ധ പ​ഠ​നം ആ​വ​ശ്യ​മാ​ണ്. തു​ട​ർ​ന്നു മാ​ത്ര​മേ ഹ്ര​സ്വ, മ​ധ്യ, ദീ​ർ​ഘ​കാ​ല​ത്തേ​ക്കുള്ള പ​ദ്ധ​തികൾ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ക​ണ്ണൂ​രി​ൽനി​ന്ന് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണമുണ്ടാ​കു​ക​യു​ള്ളൂവെന്ന് ക​ണ്ണൂ​ർ ഡ​വ​ല​പ്മെ​ന്‍റ് ഫോ​റം കോ-​ചെ​യ​ർ​മാ​ൻ സി.ജയചന്ദ്രൻ പ​റ​ഞ്ഞു. മൂ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ക​ണ്ണൂ​രി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു​ള്ള ആ​ദ്യ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ​യും ക​ണ്ണൂ​ർ ഡ​വ​ല​പ്മെ​ന്‍റ് ഫോ​റ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും. മാ​സ്കോ​ട്ട് പാ​ര​ഡൈ​സി​ൽ രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​യ്​ക്ക് ഒ​ന്നു വ​രെ​യാ​ണ് സെ​മി​നാ​ർ. വി​മാ​ന​ത്താ​വ​ള വി​ക​സ​നം, ടൂ​റി​സം വി​ക​സ​നം, യാ​ത്രാപ്ര​ശ്‌​ന​ങ്ങ​ള്‍, ക​ണ്ണൂ​രി​ലെ അ​ടി​സ്ഥാ​ന വി​ക​സ​ന സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കി​യാ​ൽ സീ​നി​യ​ർ മാ​നേ​ജ​ർ അ​ജ​യ​കു​മാ​ർ, ഷൈ​ജു ന​മ്പ്രോ​ൻ എ​ന്നി​വ​രും പ​ങ്കെ‌​ടു​ത്തു.

Related posts

KSRTC ബസ് ഓട്ടോയിൽ ഇടിച്ചുകയറി നവജാതശിശു ഉള്‍പ്പെടെ 3 പേര്‍ മരിച്ചു; അപകടം പ്രസവംകഴിഞ്ഞ് മടങ്ങവേ

Aswathi Kottiyoor

ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം; കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി മുറവിളി

Aswathi Kottiyoor
WordPress Image Lightbox