24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കാ​ന്‍​സ​റി​നോ​ട് പൊ​രു​താൻ ജി​ല്ല
kannur

കാ​ന്‍​സ​റി​നോ​ട് പൊ​രു​താൻ ജി​ല്ല

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ജി​ല്ല​യെ കാ​ന്‍​സ​ര്‍ വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ജി​ല്ലയി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ചേ​ര്‍​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ കാ​മ്പ​യി​നു​ക​ള്‍ തു​ട​ങ്ങും. തു​ട​ക്ക​ത്തി​ലെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി കാ​ന്‍​സ​ര്‍ രോ​ഗ നി​ര്‍​മാ​ര്‍​ജ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വ​രു​ന്ന മൂ​ന്നു മാ​സ​ക്കാ​ലം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. കാ​ന്‍​സ​ര്‍ വി​മു​ക്ത ജി​ല്ല പ​ദ്ധ​തി മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സം​യു​ക്ത യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​ച​ന്ദ്ര​ശേ​ഖ​ര്‍ മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ സതീശൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ ക്ലാ​സെ​ടു​ത്തു.

Related posts

പെരുമാറ്റച്ചട്ട ലംഘനം: സി വിജിലില്‍ ലഭിച്ചത് 25255 പരാതികള്‍

Aswathi Kottiyoor

കൂടുതൽ സർവിസുകളുമായി കെ.എസ്​.ആർ.ടി.സി

Aswathi Kottiyoor

ജില്ലയില്‍ 890 പേര്‍ക്ക് കൂടി കൊവിഡ്; 868 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox