23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മുന്നാക്ക സംവരണത്തിൽ ഹൈക്കോടതി: സമഗ്ര സർവേ എന്നു നടത്താനാകും
Kerala

മുന്നാക്ക സംവരണത്തിൽ ഹൈക്കോടതി: സമഗ്ര സർവേ എന്നു നടത്താനാകും

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ 2019 ൽ സംസ്ഥാന കമ്മിഷൻ ശുപാർശ ചെയ്ത സമഗ്ര സർവേ എന്നു നടത്താൻ കഴിയുമെന്നു സർക്കാർ അറിയിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. നിലവിലുള്ള കമ്മിഷൻ ശുപാർശ ചെയ്ത പ്രകാരം സാംപിൾ സർവേ നടത്തിയാൽ വേണ്ടത്ര വിവരം കിട്ടില്ലെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടിയുള്ള സംസ്ഥാന കമ്മിഷനു കോടതി പ്രത്യേക ദൂതൻ മുഖേന നോട്ടിസ് പുറപ്പെടുവിച്ചു.

ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള മുൻ കമ്മിഷന്റെ നിർദേശമനുസരിച്ച് സാമൂഹിക, സാമ്പത്തിക, സമുദായ സർവേയും എല്ലാ സമുദായങ്ങളിലെയും അംഗങ്ങളുടെ കണക്കെടുപ്പും നടത്തണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു. 2019 ഫെബ്രുവരിയിൽ നൽകിയ ഈ ശുപാർശകളിൽ സർക്കാരിന്റെ ഉത്തരവു കാത്തിരിക്കുകയാണ്.

സെൻസസിനൊപ്പം ഇതു ചെയ്യുമെന്നാണു പ്രതീക്ഷ. അതിനിടെയാണു നിലവിലുള്ള കമ്മിഷൻ ഒരു വാർഡിൽ മുന്നാക്ക സമുദായത്തിൽപെട്ട 5 കുടുംബങ്ങളിൽ സാംപിൾ സർവേ നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചതും സർക്കാർ ഭരണാനുമതി നൽകിയതും. സാംപിൾ സർവേ കൊണ്ടു പ്രയോജനം ഉണ്ടാവില്ലെന്നും ഭാവി നടപടികൾക്ക് അത് ആധാരമാക്കിയാൽ വിപരീത ഫലം ഉണ്ടാകുമെന്നും ഹർജിയിൽ ആരോപിക്കുന്നു.

വിവര ശേഖരണത്തിന്റെ രീതിയോ പിന്നാക്കാവസ്ഥ നിർണയിക്കാനുള്ള മാനദണ്ഡമോ നിശ്ചയിച്ചിട്ടില്ല. മുൻ കമ്മിഷന്റെ ശുപാർശയിൽ സർക്കാരിന്റെ തീരുമാനം കാത്തിരിക്കുന്നതിനിടെ, സാംപിൾ സർവേ നടത്തുന്നതു നിയമവിരുദ്ധമാണെന്നു ഹർജിയിൽ പറയുന്നു.

Related posts

കെ-സ്‌കിൽ പ്രചാരണം അക്ഷയ കേന്ദ്രങ്ങളിലൂടെ: അസാപ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു

Aswathi Kottiyoor

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം- ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലോഗോ; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox