23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കേളകത്ത് ട്രാഫിക് പരിഷ്​കരണം കടലാസിൽ മാത്രം
Kerala

കേളകത്ത് ട്രാഫിക് പരിഷ്​കരണം കടലാസിൽ മാത്രം

കേളകം: മലയോര സിരാകേന്ദ്രമായ കേളകത്ത് പാർക്കിങ്ങിന് സ്ഥലമില്ല. വിവിധ ആവശ്യങ്ങൾക്കായി കേളകത്ത് എത്തുന്ന നൂറുകണക്കിന് സ്വകാര്യവാഹനങ്ങൾ പാർക്ക്​ ചെയ്യണമെങ്കിൽ ടൗണിന് പുറത്തുപോകണം. ഇടമുള്ള എല്ലായിടങ്ങളിലും ടാക്സി വാഹനങ്ങൾ സ്​റ്റാൻഡാക്കി മാറ്റി. ബാക്കിയിടങ്ങളെല്ലാം നോ പാർക്കിങ്​ ഏരിയ ബോർഡും പൊലീസ് സ്ഥാപിച്ചു. പത്തിൽ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബസ്​സ്​റ്റാൻഡി​​ൻെറ പിറകിൽ അനുമതി ഉള്ളതൊഴിച്ചാൽ മറ്റു സൗകര്യങ്ങളില്ല. കൃത്യമായ പാർക്കിങ്​ സൗകര്യമില്ലാത്തതിനാൽതന്നെ സ്വകാര്യ വാഹനങ്ങൾ പലരും റോഡിൽ നിർത്തിയിടുന്നതുമൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. പലതവണ പരിഷ്കരിച്ചിട്ടും പരിഷ്കാരമാകാത്ത പദ്ധതിയാണ് കേളകത്തെ ട്രാഫിക് പരിഷ്കരണം. പ്രധാന റോഡുകളിലെ വ്യാപാരസ്ഥാപനങ്ങൾക്ക്​ മുന്നിൽ വാഹനങ്ങൾ നിർത്തരുത് എന്ന് നിർദേശം വന്നെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് അത് പിൻവലിച്ചു. ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് കേളകം- അടക്കാത്തോട് റോഡ്, വെള്ളൂന്നി റോഡ്, കേളകം ബസ്​സ്​റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം എന്നിവിടങ്ങളിലാണ്. കേളകം പഞ്ചായത്തിൽ ടക്സി സ്​റ്റാൻഡിന് പഞ്ചായത്ത് വക സ്ഥലമുള്ളത് ബസ്​സ്​റ്റാൻഡ്​ ഷോപ്പിങ്​ കെട്ടിടത്തി​ൻെറ പിറകുവശം മാത്രമാണ്. എന്നാൽ, ബസ്​സ്​റ്റാൻഡി​ൻെറ മുൻവശവും പഞ്ചായത്ത് വിശ്രമകേന്ദ്രത്തോട് ചേർന്നുള്ള ഭാഗവും വെള്ളൂന്നി റോഡ്, കേളകം ജങ്​ഷ​ൻെറ ഇരുവശങ്ങളും എല്ലാം ടാക്സി വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. ബിൽഡിങ്ങുകൾ നിർമിക്കുമ്പോൾ വാഹന പാർക്കിങ്ങിന് സൗകര്യമുണ്ടാകണമെന്നാണ് ചട്ടമെങ്കിലും ഇതും പാലിക്കാതെ പോകുന്നു. പേ ആൻഡ്​ പാർക്ക് സംവിധാനം ഒരുക്കുമെന്ന് പഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല.

Related posts

മണല്‍ മാഫിയയുമായി ബന്ധം : ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

Aswathi Kottiyoor

കുപ്പിവെള്ളത്തിൽ ഇതരസംസ്ഥാന​ കൊയ്ത്ത്​; വിറ്റുനേടുന്നത്​ വർഷം 230 കോടി

Aswathi Kottiyoor

ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു യുവാവ് മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox