27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് വിതരണം ഇന്ന്(ഡിസംബർ 06)
Kerala

ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് വിതരണം ഇന്ന്(ഡിസംബർ 06)

പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപ്പോർട്ടുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡുകൾ ഇന്ന് (ഡിസംബർ 06) വിതരണം ചെയ്യും. വൈകിട്ട് അഞ്ചിനു തൃശൂർ പ്രസ് ക്ലബ്ബിൽ മന്ത്രി കെ. രാധാകൃഷ്ണൻ വിതരണം നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
അച്ചടി വിഭാഗത്തിൽ മംഗളം ദിനപത്രം മലപ്പുറം ലേഖകൻ വി.പി. നിസാറിന്റെ ‘തെളിയാതെ അക്ഷരക്കാടുകൾ’ എന്ന പരമ്പരയ്ക്കാണ് അവാർഡ്. ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് വിഷയം. എന്തുകൊണ്ട് പിന്നോക്കാവസ്ഥ, കാരണങ്ങൾ, സാഹചര്യം, പ്രതിവിധി തുടങ്ങി വിദ്യാഭ്യാസ ഉന്നമനത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളും പരമ്പരയിൽ വിവരിക്കുന്നു.
ദൃശ്യമാധ്യമത്തിൽ ട്വന്റിഫോർ കറസ്പോണ്ടന്റ് വി.എ. ഗിരീഷിന്റെ ‘തട്ടിപ്പല്ല, തനിക്കൊള്ള’ എന്ന പരമ്പരയ്ക്കാണ് അവാർഡ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിനു ലഭിച്ച പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ അന്യവിഭാഗക്കാർ തട്ടിയെടുക്കുന്നതു സംബന്ധിച്ചാണ് പരമ്പര.
മാധ്യമം റിപ്പോർട്ടർ ഡോ. ആർ. സുനിലും, ജീവൻ ടി.വി. ന്യൂസ് എഡിറ്റർ സുബിത സുകുമാരനും പ്രത്യേക പരാമർശത്തിന് അർഹരായി. 30,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

Related posts

കോഴിക്കോട് മെഡി കോളജിൽ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ല; കോക്ലിയർ ഇംപ്ലാന്റേഷൻ അവതാളത്തിൽ

Aswathi Kottiyoor

വിസ്മയ കേസിൽ തിങ്കളാഴ്ച വിധി

Aswathi Kottiyoor

ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കാ​മോ? വ​സ്തു​ത എ​ന്തെ​ന്ന് അ​റി​യാം

Aswathi Kottiyoor
WordPress Image Lightbox