24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലൈ​ഫ് അ​പേ​ക്ഷ​ക​ളി​ൽ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്ത​ണം
Kerala

ലൈ​ഫ് അ​പേ​ക്ഷ​ക​ളി​ൽ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്ത​ണം

ഭൂ​​​രി​​​ഹ​​​ത- ഭ​​​വ​​​ന ര​​​ഹി​​​ത​​​ർ​​​ക്കു പാ​​​ർ​​​പ്പി​​​ടം നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ലൈ​​​ഫ് ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ കൃ​​​ഷി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം. ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന വി​​​വി​​​ധ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സേ​​​വ​​​നം വി​​​ട്ടു കൊ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു കൃ​​​ഷി വ​​​കു​​​പ്പ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​വും യോ​​​ഗ​​​ത്തി​​​ൽ ന​​​ൽ​​​കി.

ലൈ​​​ഫ് ഭ​​​വ​​​ന പ​​​ദ്ധ​​​തി അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ച്ചൊ​​​ല്ലി ത​​​ദ്ദേ​​​ശ- കൃ​​​ഷി വ​​​കു​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ൽ രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്. അ​​​ധി​​​കാ​​​ര വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കീ​​​ഴി​​​ൽ വി​​​ട്ടു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും സേ​​​വ​​​നം അ​​​വ​​​രു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നും വേ​​​ഗ​​​ത്തി​​​ലു​​​ള്ള പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി വി​​​ട്ടു ന​​​ൽ​​​കാ​​​മെ​​​ന്നാ​​​ണു യോ​​​ഗ​​​ത്തി​​​ലു​​​യ​​​ർ​​​ന്ന പൊ​​​തു നി​​​ല​​​പാ​​​ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വ് വൈ​​​കാ​​​തെ പു​​​റ​​​ത്തി​​​റ​​​ക്കും. ലൈ​​​ഫ് പ​​​ദ്ധ​​​തി അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രു​​​ടെ സേ​​​വ​​​നം വി​​​ട്ടു കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്ന കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ കൂ​​​ടി പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്.

ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യി​​​ൽ വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹ​​​ഡ്കോ​​​യി​​​ൽ നി​​​ന്ന് 1500 കോ​​​ടി രൂ​​​പ വാ​​​യ്പ എ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി. വൈ​​​കാ​​​തെ ത​​​ന്നെ വാ​​​യ്പ​​​യ്ക്കാ​​​യി ഹ​​​ഡ്കോ​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യോ​​​ഗ​​​ത്തെ അ​​​റി​​​യി​​​ച്ചു. പ​​​ട്ടി​​​ക ജാ​​​തി- വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു എ​​​സ്‌​​​സി- എ​​​സ്ടി വ​​​കു​​​പ്പ് ന​​​ൽ​​​കാ​​​നു​​​ള്ള 450 കോ​​​ടി രൂ​​​പ വേ​​​ഗ​​​ത്തി​​​ൽ കൈ​​​മാ​​​റാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ലൈ​​​ഫ് പ്ദ്ധ​​​തി​​​യു​​​ടെ ജി​​​ല്ലാ മി​​​ഷ​​​ൻ കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ദാ​​​രി​​​ദ്യ്ര ല​​​ഘൂ​​​ക​​​ര​​​ണ മി​​​ഷ​​​ൻ ജി​​​ല്ലാ പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു കൈ​​​മാ​​​റാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ജി​​​ല്ല​​​യി​​​ലെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​ള്ള ലൈ​​​ഫ് ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ചു​​​മ​​​ത​​​ല ഇ​​​നി മു​​​ത​​​ൽ ഇ​​​വ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നും യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ളെ കൂ​​​ടാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി, ലൈ​​​ഫു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വ​​​കു​​​പ്പു മ​​​ന്ത്രി​​​മാ​​​രു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും ലൈ​​​ഫ് മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഹ​​​രി​​​ത കേ​​​ര​​​ള മി​​​ഷ​​​ൻ കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Related posts

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും

മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ നഷ്‌ടം

Aswathi Kottiyoor

ആയൂർവേദാശുപത്രിയിൽ സൗജന്യ ചികിത്സ

Aswathi Kottiyoor
WordPress Image Lightbox