24.2 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ള​ക​ത്ത് “നോ ​പാ​ർ​ക്കിം​ഗ് ‘
Kelakam

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ള​ക​ത്ത് “നോ ​പാ​ർ​ക്കിം​ഗ് ‘

കേ​ള​കം: മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വാ​ണി​ജ്യ സി​രാ​കേ​ന്ദ്ര​മാ​ണ് കേ​ള​കം ടൗ​ൺ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യ​ണ​മെ​ങ്കി​ൽ ടൗ​ണി​ന് പു​റ​ത്ത് പോ​ക​ണം. എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡാ​ക്കി മാ​റ്റി. ബാ​ക്കി ഇ​ട​ങ്ങ​ളെ​ല്ലാം നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി പോ​ലീ​സ് ബോ​ർ​ഡും സ്ഥാ​പി​ച്ചു.
ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ പി​റ​കി​ൽ പ​ത്തി​ൽ താ​ഴെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ള​ത് ഒ​ഴി​വാ​ക്കി​യാ​ൽ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളി​ല്ല. കൃ​ത്യ​മാ​യി പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്.
പ​ല​ത​വ​ണ ന​ട​പ്പാ​ക്കി​യി​ട്ടും പാ​ളി​യ പ​ദ്ധ​തി​യാ​ണ് കേ​ള​ക​ത്തെ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം. പ്രാ​ധാ​ന റോ​ഡു​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​മ്പി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശം വ​ന്നെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു. കേ​ള​കം-​അ​ട​യ്ക്കാ​ത്തോ​ട് റോ​ഡ്, വെ​ള​ളൂ​ന്നി റോ​ഡ് , കേ​ള​കം ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് .
കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ട​ക്സി സ്റ്റാ​ൻ​ഡി​ന് പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​മു​ള്ള​ത് ബ​സ്‌​സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്ത് മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ മു​ൻ​വ​ശ​വും പ​ഞ്ചാ​യ​ത്ത് വി​ശ്ര​മ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​വും വെ​ള്ളൂ​ന്നി റോ​ഡ്, കേ​ള​കം ജം​ഗ്ഷ​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും എ​ല്ലാം ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​മ്പോ​ൾ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യ​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ങ്കി​ലും ഇ​തും പാ​ലി​ക്കാ​തെ പോ​കു​ന്നു. പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​തും ന​ട​പ്പാ​യി​ല്ല. ചു​രു​ക്കി പ​റ​ഞ്ഞാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ള​ക​ത്ത് നോ ​പാ​ർ​ക്കിം​ഗ് എ​ന്ന് പ​റ​യാം.

Related posts

ജീപ്പ് മറിഞ്ഞ് 5 പേർക്ക് പരിക്ക്

Aswathi Kottiyoor

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖലയുടെ നേതൃത്വത്തിൽ കേളകം ബീവറേജിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor
WordPress Image Lightbox