• Home
  • Kerala
  • വിമാനത്താവളങ്ങളിൽ ഭിന്നശേഷിക്കാരോട്‌ കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുത്‌: സുപ്രീംകോടതി
Kerala

വിമാനത്താവളങ്ങളിൽ ഭിന്നശേഷിക്കാരോട്‌ കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുത്‌: സുപ്രീംകോടതി

വിമാനത്താവളത്തില്‍ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരായ യാത്രക്കാരോട്‌ കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുതെന്ന്‌ സുപ്രീംകോടതി. ഇത്തരം പരിശോധനാ രീതി മനുഷ്യാന്തസ്സിന്‌ എതിരാണെന്ന്‌ കോടതി നിരീക്ഷിച്ചു.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തക ജീജാ ഘോഷിന്റെ ഹർജിയിലാണ്‌ ജസ്റ്റിസുമാരായ ഹേമന്ത്‌ഗുപ്‌ത, വി രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

ഭിന്നശേഷിക്കാരെ അനുമതിയില്ലാതെ മറ്റൊരാൾ എടുത്ത്‌ വിമാനത്തിൽ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചു. വിമാനത്താവളത്തില്‍ കൃത്രിമക്കാൽ ഊരാൻ നിർബന്ധിച്ചതിനെതിരെ നടിയും നർത്തകിയുമായ സുധ ചന്ദ്രൻ പ്രതിഷേധവുമായി അടുത്തിടെ രം​ഗത്തെത്തിയിരുന്നു.

Related posts

സി​ൽ​വ​ർ​ലൈ​ൻ ക​ർ​ണാ​ട​ക​യി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന് കേ​ര​ളം

Aswathi Kottiyoor

അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കിയെന്ന് വീണ ജോർജ്

Aswathi Kottiyoor

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox