26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഊ​ട്ടി-​ക​ണ്ണൂ​ർ ത​മി​ഴ്നാ​ട് ട്രാ​ൻ. ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
kannur

ഊ​ട്ടി-​ക​ണ്ണൂ​ർ ത​മി​ഴ്നാ​ട് ട്രാ​ൻ. ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

ക​ണ്ണൂ​ർ: ഊ​ട്ടി​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും ക​ണ്ണൂ​രി​ൽ​നി​ന്ന് ഊ​ട്ടി​യി​ലേ​ക്കു​മു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ചേ​ര​ൻ കോ​ർ​പ​റേ​ഷ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. 2020 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു വ​യ​നാ​ട് ഗൂ​ഡ​ല്ലൂ​ർ വ​ഴി​യു​ള്ള ഊ​ട്ടി സ​ർ​വീ​സ് ത​മി​ഴ്നാ​ട് നി​ർ​ത്തി​വ​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ ഒ​രു യാ​ത്ര​ക്കാ​ര​ൻ കേ​സ് കൊ​ടു​ത്ത​തും ചി​ല​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ തു​ട​ർ​ന്നു​മാ​യി​രു​ന്നു സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് കേ​ര​ള അ​തി​ർ​ത്തി​യാ​യ പാ​ട്ട​വ​യ​ൽ വ​രെ സ​ർ​വീ​സ് ന​ട​ത്തി ബ​സ് തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന്‍റെ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് രാ​വി​ലെ എ​ട്ടി​ന് ഊ​ട്ടി​യി​ലേ​ക്കും അ​തേ​സ​മ​യം ഊ​ട്ടി​യി​ൽ​നി​ന്ന് ചേ​ര​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ബ​സ് ക​ണ്ണൂ​രി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് 1990 മു​ത​ൽ ബ​സു​ക​ൾ ഓ​ടി​യി​രു​ന്ന​ത്. രാ​ത്രി പ​ത്തി​ന് ക​ണ്ണൂ​രി​ൽ​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് ചേ​ര​ൻ കോ​ർ​പ​റേ​ഷ​ൻ ബ​സ് തി​രി​കെ പോ​കും. ഊ​ട്ടി​യി​ൽ​നി​ന്ന് കെ​എ​സ്ആ​ർ​ടി​സി രാ​ത്രി എ​ട്ടി​നും തി​രി​കെ യാ​ത്ര ന​ട​ത്തും.
രാ​ത്രി ട്രെ​യി​നി​ലും മ​റ്റും വൈ​കി​യെ​ത്തു​ന്ന മാ​ന​ന്ത​വാ​ടി വ​രെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു ത​മി​ഴ്നാ​ട് ചേ​ര​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഊ​ട്ടി​യി​ലേ​ക്കു​ള്ള രാ​ത്രി സ​ർ​വീ​സ്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഊ​ട്ടി-​ക​ണ്ണൂ​ർ, ക​ണ്ണൂ​ർ-​ഊ​ട്ടി ബ​സ് സ​ർ​വീ​സ് പു​ന​രാം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ന​ൻ പു​ഞ്ച​ക്ക​ര മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി എം​ഡി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.

Related posts

വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വ​ച്ച​ത് ജീ​വ​ന​ക്കാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്പോ​ഴും സ​ർ​വീ​സി​ൽ ര​ണ്ടു നീ​തി​യെ​ന്ന് ആ​ക്ഷേ​പം

Aswathi Kottiyoor

തലശ്ശേരി ജനറൽ ആശുപത്രിയിൽ സബ് സ്പെഷാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കും

Aswathi Kottiyoor

ക​ർ​ഷ​ക​രു​ടെ ഒ​രി​ഞ്ച് ഭൂ​മിപോ​ലും വി​ട്ടു​കൊ​ടു​ക്കി​ല്ല: പാ​ച്ചേ​നി

Aswathi Kottiyoor
WordPress Image Lightbox